പഴയ വാട്ടർ ടാങ്ക് തകർന്ന് വീണ് ഒരാൾ മരിച്ചു

Advertisement

കോഴിക്കോട്. തിരുവണ്ണൂർ കോഴിപ്പുറത്ത് പഴയ വാട്ടർ ടാങ്ക് തകർന്ന് വീണ് ഒരാൾ മരിച്ചു. തമിഴ്നാട് സ്വദേശി അറുമുഖൻ ആണ് മരിച്ചത്.ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു

രാവിലെ 9 മണിയോടെ ടാങ്ക് പൊളിക്കാൻ എത്തിയ തൊഴിലാളികളുടെ ദേഹത്തേക്ക് പഴയ ടാങ്ക് പൊളിഞ്ഞു വീഴുകയായിരുന്നു. ടാങ്കിന് അടിയിൽപ്പെട്ട തമിഴ്നാട് സ്വദേശി അറുമുഖൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു

പരുക്കെറ്റ ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

Advertisement