കെ.എം ഷാജഹാൻ്റെ വീട്ടിൽ ഇന്നും പോലീസ് റെയ്ഡ്, മകൻ്റെ ലാപ്ടോപ്പും ഫോണും പിടിച്ചെടുത്തു

Advertisement

തിരുവനന്തപുരം: കൊച്ചിയിലെ സി പി എം വനിതാ നേതാവ് കെ.ജെ ഷൈൻ നൽകിയ സൈബർ അധിക്ഷേപ പരാതിയിൽ ഇന്നലെ രാത്രി കസ്റ്റഡിയിലായ
യൂട്യൂബർ കെ.എം ഷാജഹാൻ്റെ ആക്കുളം ചെറുവയ്ക്കൽ ഉള്ള വീട്ടിൽ ഇന്നും പോലീസ് റെയ്ഡ് നടത്തി. മകൻ്റെ ലാപ്ടോപ്പും ഫോണും പിടിച്ചെടുത്തു.
കൊച്ചി ചെങ്ങമനാട് പോലീസ് ആണ് ഇന്നലെ രാത്രി ഷാജഹാനെ, കസ്റ്റഡിയിലെടുത്തത്.
കെ ജെ ഷൈനെതിരായ ലൈംഗീകാരോപണ പരാതിയിൽ മിനിഞ്ഞാന്ന് 5 മണിക്കൂർ കൊച്ചി പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.തുടർന്നായിരുന്നു വ്യാജ വീഡിയോ നിർമ്മിച്ച് പ്രചരിപ്പിച്ചു എന്ന പുതിയ പരാതി കെ.ജെ ഷൈൻ നൽകിയത്.കെ.എം ഷാജഹാനെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Advertisement