പീരുമേട് സബ് ജയിലിൽ പോക്സോ കേസ് വിചാരണ തടവുകാരൻ തൂങ്ങി മരിച്ചു

Advertisement

പീരുമേട്: വിചാരണ തടവുകാരൻ സബ് ജയിലിൽ തൂങ്ങി മരിച്ചു.പോക്സോ കേസ് പ്രതിയായ കുമളി സ്വദേശി കുമാറാണ് പീരുമേട് സബ് ജയിലിൽ പുറത്തെ ശുചി മുറിയിൽ തൂങ്ങിയത്.രാവിലെ ഭക്ഷണത്തിന് ശേഷം പുറത്ത് അലക്കിയിട്ടിരുന്ന തുണിയെടുക്കാൻ പോലീസുകാരിൽ നിന്ന് അനുവാദം വാങ്ങി പോയതായിരുന്നു. മടങ്ങിയെത്താൻ വൈകിയതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് ശുചി മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.ഉടൻ പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്.

Advertisement