2025 സെപ്തംബർ 26 വെള്ളി
BREAKING NEWS
👉കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചു.പ്രൊഫഷണൽ കോളജ്കൾക്കും അവധിയാണ്.
👉പൊതു പരീക്ഷകൾക്ക് മാറ്റമില്ല. വിദ്യാഭ്യാസ മന്ത്രിയുടെ നിർദ്ദേശാനുസരണം ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്.

👉 മഴ കനത്തതോടെ തിരുവനന്തപുരം നഗരത്തിൽ വ്യാപക വെള്ളക്കെട്ട്.
👉എയിംസ് വിഷയത്തിൽ ഒറ്റ നിലപാടെന്ന് സുരേഷ് ഗോപി. പറയാനുള്ളതെല്ലാം കേന്ദ്ര നേതൃത്വത്തോട് പറഞ്ഞിട്ടുണ്ടെന്നും സുരേഷ് ഗോപി.

👉തൃശൂർ ചേലക്കരയിലെ കൂട്ട ആത്മഹത്യാശ്രമം: ചികിത്സിലായിരുന്ന അമ്മയും മരിച്ചു
👉തിരുവനന്തപുരം നരുവാമൂട് മൊട്ടമൂട് പറമ്പുകോണത്ത് രണ്ടേമുക്കാൽ വയസുള്ള കുഞ്ഞിനെ മുഖത്തടിച്ച അങ്കണവാടി ടീച്ചർക്കെതിരെ കേസ്സെടുത്ത് പോലീസ്.

👉രക്ഷകർത്താക്കളുടെ പരാതയിൽ
നരുവാമൂട് പോലീസാണ് അധ്യാപിക പുഷ്പകലയ് ക്കെതിരെ കേസ്സെടുത്തത്. അധ്യാപികയെ
സസ്പെൻഡ് ചെയ്തിട്ടുണ്ട്.
🌴കേരളീയം🌴
🙏 സംസ്ഥാനത്ത് ഇന്ന് 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. കേരളത്തില്‍ 5 ദിവസം കൂടി നേരിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നും ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. നാളെ വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

🙏 വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പുതിയ അധ്യക്ഷനായി ടി.ജെ. ഐസക്കിനെ തിരഞ്ഞെടുത്തു. തീരുമാനം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അംഗീകരിച്ചു.
🙏 എയിംസ് വിവാദത്തില്‍ സുരേഷ് ഗോപിക്കെതിരെ സിപിഎം. സുരേഷ് ഗോപിയുടേത് ഉടായിപ്പ് പണി എന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍. സുരേഷ് ഗോപി പറയുന്നതില്‍ യാതൊരു കഴമ്പുമില്ലെന്നും കേരളത്തിനെ കേന്ദ്രം ഒരു തീരുമാനവും അറിയിച്ചിട്ടില്ലെന്നും എയിംസ് വിഷയത്തില്‍ കേന്ദ്രം ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും ആര്‍ നാസര്‍ വ്യക്തമാക്കി.

🙏 ദീര്‍ഘകാലമായുള്ള മേഖലാ യൂണിയനുകളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചുകൊണ്ട് മില്‍മയിലെ സ്ഥിരനിയമനങ്ങളില്‍ ക്ഷീരകര്‍ഷകരുടെ ആശ്രിതര്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ തത്വത്തില്‍ അനുമതി നല്‍കി ഉത്തരവ് പുറത്തിറക്കി. മില്‍മയുടെ മലബാര്‍, എറണാകുളം, തിരുവനന്തപുരം യൂണിയനുകളിലെ സ്ഥിര നിയമനങ്ങളിലാണ് സംവരണം പ്രാബല്യത്തില്‍ വരുക.
🙏 അമീബിക് മസ്തിഷ്‌ക ജ്വരമെന്ന സംശയത്തില്‍ കോഴിക്കോട് മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്തു. പന്നിയങ്കരയില്‍ കഴിഞ്ഞ ദിവസം മരിച്ച കോട്ടയം സ്വദേശി ശശിയുടെ മൃതദേഹമാണ് പുറത്തെടുത്തത്.ഇയാളുടെ കൂടെ താമസിച്ച ചാവക്കാട് സ്വദേശി റഹീം എന്നയാള്‍ കഴിഞ്ഞ ദിവസം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചിരുന്നു.

🙏 സംസ്ഥാന ഐപിഎസില്‍ വീണ്ടും അഴിച്ചുപണി. യോഗേഷ് ഗുപ്തയെ ഫയര്‍ഫോഴ്സില്‍ നിന്ന് മാറ്റി റോഡ് സേഫ്റ്റി കമ്മീഷണറായി നിയമിച്ചു. നിധിന്‍ അഗര്‍വാളാണ് പുതിയ ഫയര്‍ഫോഴ്സ് മേധാവി. നകുല്‍ ദേശ്മുഖിനെ തൃശ്ശൂര്‍ കമ്മീഷണറായി നിയമിച്ചു. ആര്‍ ഇളങ്കോ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോകുന്ന ഒഴിവിലാണ് നിയമനം.
🙏 ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാര വേദിയിലെ മോഹന്‍ലാലിന്റെ പ്രസംഗത്തിലെ വരികളെക്കുറിച്ച് വേവലാതിപ്പെടേണ്ടതില്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍ ബിന്ദു. രണ്ടു വരികളുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ വിലയിരുത്തേണ്ടതില്ലെന്നും വരികള്‍ അല്ല പ്രസംഗത്തിന്റെ ആകെത്തുകയാണ് നോക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.

🙏 ഓപ്പറേഷന്‍ നുംഖോറില്‍ നടന്‍ അമിത് ചക്കാലക്കല്‍ വീണ്ടും കസ്റ്റംസിന് മുന്നില്‍ ഹാജരായി. രേഖകള്‍ ഹാജരാക്കാനാണ് അമിത് ചക്കാലക്കല്‍ കസ്റ്റംസ് ഓഫീസില്‍ എത്തിയത്. അമിത്തിന്റെ ഗാരേജില്‍ നിന്ന് പിടിച്ചെടുത്ത വണ്ടികളുടെ ഉടമകളും കസ്റ്റംസ് ഓഫീസിലെത്തിയിരുന്നു.
🙏 സിപിഎം നേതാവ് കെ ജെ ഷൈനെതിരായ സൈബര്‍ ആക്രമണത്തില്‍ കെ എം ഷാജഹാനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെങ്ങമനാട് എസ്എച്ച്ഒ ആകുളത്തെ വീട്ടില്‍ നിന്നാണ് കെ എം ഷാജഹാനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഷൈന്‍ നല്‍കിയ കേസിനെ കുറിച്ച് ഷാജഹാന്‍ പുതിയ വീഡിയോയില്‍ അധിക്ഷേ പരാമര്‍ശം നടത്തിയിരുന്നു.

🙏 കണ്ണൂര്‍ സിറ്റി പൊലീസ് ആസ്ഥാനത്ത് അതിക്രമിച്ചു കയറി പിറന്നാളാഘോഷം നടത്തിയ അഞ്ചുപേര്‍ക്കെതിരെ കേസെടുത്തു. യുവതിയടക്കം കണ്ടാലറിയാവുന്ന അഞ്ചു പേര്‍ക്കെതിരെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തത്.
🙏 തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയ്ക്കിടെ യുവതിയുടെ നെഞ്ചില്‍ കുടുങ്ങിയ, ഗൈഡ് വയര്‍ പുറത്തെടുക്കുന്നത് സങ്കീര്‍ണമെന്ന് ആരോഗ്യവിദഗ്ധര്‍. സുമയ്യയുടെ നെഞ്ചിലെ രക്തക്കുഴലുകളോട് ഒട്ടിച്ചേര്‍ന്ന വയര്‍ പുറത്തെടുക്കുന്നത് അപകടരമെന്നാണ് വിദഗ്ധ സമിതിയുടെ വിലയിരുത്തല്‍.

🇳🇪 ദേശീയം 🇳🇪
🙏സിപിഐ ജനറല്‍ സെക്രട്ടറിയായി ഡി രാജ തുടരും. ദേശീയ കൗണ്‍സില്‍ ആണ് ഔദ്യോഗിക തീരുമാനം എടുത്തത്. അതേ സമയം, ഡി രാജയെ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തിയതിനെതിരെ കേരളം അടക്കമുള്ള ഘടകങ്ങള്‍ ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തി. പ്രതിനിധികളുടെ ആവശ്യപ്രകാരം എതിര്‍പ്പ് മിനിട്‌സില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
🙏 ബെംഗളുരു നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി വിപ്രോ കമ്പനിയുടെ ക്യാമ്പസ് തുറന്നുനല്‍കണമെന്നുള്ള കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അഭ്യര്‍ഥന നിരസിച്ച് കമ്പനിയുടെ സ്ഥാപകനും ചെയര്‍മാനുമായ അസിം പ്രേംജി.

🙏 ലഡാക്ക് സംഘര്‍ഷത്തിന് പിന്നാലെ സോനം വാങ് ചുക്കിന്റെ എന്‍ജിഒയുടെ എഫ്സിആര്‍എ ലൈസന്‍സ് കേന്ദ്രം റദ്ദാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയാണ് നടപടി.
🙏 സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരായ ലൈംഗിക അതിക്രമ കേസില്‍ ചൈതന്യാനന്ദയുടെ ആഡംബര കാര്‍ പൊലീസ് പിടിച്ചെടുത്തു. പിടിച്ചെടുത്ത കാറില്‍ പ്രതി പെണ്‍കുട്ടികളെ ഋഷികേശിലേക്ക് കൊണ്ടുപോയിരുന്നതായി സൂചന.

🙏 രാജസ്ഥാനിലെ ബന്‍സ്വരയില്‍ നിരവധി പദ്ധതികള്‍ക്ക് തറക്കല്ലിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. 1.22 ലക്ഷം കോടിയിലധികം രൂപയുടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പദ്ധതികള്‍ക്കാണ് പ്രധാനമന്ത്രി ഇന്നലെ തറക്കല്ലിട്ടത്.
🙏 ബോളിവുഡ് താരം ഷാരൂഖ് ഖാന് ദേശീയ അവാര്‍ഡ് ലഭിച്ചതുമായി ബന്ധപ്പെട്ട് വിവാദങ്ങളുയര്‍ത്തി കോണ്‍ഗ്രസ്. ബീഹാര്‍ തെരഞ്ഞെടുപ്പില്‍ മുസ്ലിം വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വേണ്ടിയുള്ള നീക്കമാണ് അവാര്‍ഡ് നല്‍കിയതിന് പിന്നിലെന്നാണ് കോണ്‍ഗ്രസിന്റെ ആക്ഷേപം.
🇦🇽 അന്തർദേശീയം 🇦🇺
🙏 റഷ്യയുമായുള്ള യുദ്ധം അവസാനിച്ചാല്‍ പ്രസിഡന്റ് സ്ഥാനം ഒഴിയാനും തയ്യാറാണെന്ന് പ്രഖ്യാപിച്ച് യുക്രൈന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി രംഗത്ത്. ടെലിവിഷന്‍ ചാനലായ ആക്സിയോസിന് നല്‍കിയ അഭിമുഖത്തിലാണ് സെലന്‍സ്‌കി ഇക്കാര്യം വ്യക്തമാക്കിയത്.
🙏 പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുന്നതിന് ഇറ്റലി എതിരല്ലെന്ന് പ്രധാനമന്ത്രി ജോര്‍ജിയ മെലോണി. 2023 ഓക്ടോബര്‍ 7-ന് ഇസ്രയേലില്‍ അതിക്രമിച്ച് കയറി ഹമാസ് തട്ടിക്കൊണ്ടുപോയ എല്ലാ ബന്ദികളെയും വിട്ടയക്കണമെന്നും സര്‍ക്കാര്‍ പദവികളില്‍നിന്ന് ഹമാസ് ഒഴിവാകണമെന്നും മെലോണി പറഞ്ഞു.
🙏 യുകെയുടെ തലസ്ഥാനമായ ലണ്ടനില്‍ ശരിഅത്ത് നിയമം നടപ്പാക്കുന്നുവെന്ന ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്കെതിരെ ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍. യുഎസ് പ്രസിഡന്റ് വംശീയവാദിയും ലിംഗവിവേചകനും സ്ത്രീവിരുദ്ധനും ഇസ്ലാം ഭീതി പരത്തുന്ന ആളാണെന്നും സാദിഖ് ഖാന്‍ വിശേഷിപ്പിച്ചു.
🙏 റഷ്യയില്‍നിന്ന് എണ്ണ ഇറക്കുമതിചെയ്യുന്ന നടപടി ഇന്ത്യ പുനഃപരിശോധിക്കണമെന്ന് യു.എസ് ഊര്‍ജ സെക്രട്ടറി ക്രിസ് റൈറ്റ്. റഷ്യയില്‍നിന്നൊഴികെ ലോകത്തെ ഏതു രാജ്യത്തുനിന്നും ഇന്ത്യക്ക് എണ്ണ വാങ്ങാവുന്നതാണെന്നും ന്യൂയോര്‍ക്കില്‍ നടന്ന പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
🏏 കായികം 🏏
🙏 ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ-പാക് ഫൈനല്‍. ഇന്നലെ നടന്ന സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാകിസ്താന്‍ ബംഗ്ലാദേശിനെ 11 റണ്‍സിന് കീഴടക്കിയതോടെയാണ് കലാശപ്പോരിന്റെ ചിത്രം തെളിഞ്ഞത്.
🙏ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ ഉയര്‍ത്തിയ136 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.
🙏 കളിച്ച രണ്ട് മത്സരങ്ങളിലും ഇന്ത്യ വിജയിച്ചു.
ഏഷ്യാ കപ്പ് ചരിത്രത്തിലാദ്യമായാണ് ഇന്ത്യയും പാകിസ്ഥാനും ഫൈനലില്‍ ഏറ്റുമുട്ടുന്നത്. ഞായറാഴ്ചയാണ് ഫൈനല്‍






































