കാന്താര കാണാൻ വരുന്നവർ മദ്യപിക്കരുതെന്നോ മത്സ്യ മാംസങ്ങൾ കഴിക്കരുത് എന്നോ പറഞ്ഞിട്ടില്ല,ഋഷഭ് ഷെട്ടി

Advertisement

കാന്താര ചാപ്റ്റർ 1 വരുന്നു.കോടി ക്ലബ്ബിനെ കുറിച്ച് ആശങ്ക ഇല്ലെന്ന് ഋഷഭ് ഷെട്ടി.സിനിമ പൂർത്തിയാക്കിയത് ഏറെ പ്രതിസന്ധികളിലൂടെയാണെന്നും നടനും സംവിധായകനുമായ ഋഷഭ് ഷെട്ടി പറഞ്ഞു.
കാന്താര 2 വിന്റെ ലാഭ കണക്കിൽ അല്ല പ്രേക്ഷക സ്വീകാര്യതയെ കുറിച്ചാണ് ആകാംക്ഷയെന്നും ഒരുപാട് പ്രതിസന്ധികളെ അതിജീവിച്ചാണ് സിനിമ പൂർത്തിയാക്കിയതെന്നും ഋഷഭ് വ്യക്തമാക്കി.
കാന്താര കാണാൻ വരുന്നവർ മദ്യപിക്കരുതെന്നോ മത്സ്യ മാംസങ്ങൾ കഴിക്കരുത് എന്നോ പറഞ്ഞിട്ടില്ല.
കേരള സ്റ്റൈലിൽ മുണ്ടുടുത്താണ് ഋഷഭ് ഷെട്ടി വാർത്താ സമ്മേളനത്തിനു എത്തിയത്. ഒക്ടോബർ 2 ന് 7 ഭാഷകളിൽ ആയാണ് കാന്താരാ ചാപ്റ്റർ 1 റിലീസ് ചെയ്യുക

Advertisement