രണ്ടേമുക്കാൽ വയസുകാരിയെ മുഖത്തടിച്ച അങ്കണവാടി ടീച്ചർക്കെതിരെ കേസ്സെടുത്ത് പോലീസ്

Advertisement

തിരുവനന്തപുരം : നരുവാമൂട് മൊട്ടമൂട് പറമ്പുകോണത്ത് രണ്ടേമുക്കാൽ വയസുള്ള കുഞ്ഞിനെ മുഖത്തടിച്ച അങ്കണവാടി ടീച്ചർക്കെതിരെ കേസ്സെടുത്ത് പോലീസ്.രക്ഷകർത്താക്കളുടെ പരാതയിൽ
നരുവാമൂട് പോലീസാണ് അധ്യാപിക പുഷ്പകലയ് ക്കെതിരെ കേസ്സെടുത്തത്.

ബുധൻ വൈകിട്ടായിരുന്നു സംഭവം. കുട്ടിയെ കുളിപ്പിക്കുന്നതിനിടെയാണ് മുഖത്ത് കൈപ്പത്തിയുടെ പാട് ശ്രദ്ധയിൽപ്പെട്ടതെന്ന് രക്ഷിതാക്കൾ പറഞ്ഞു. അതേ അങ്കണവാടിയിൽ പഠിക്കുന്ന മറ്റ് കുട്ടികളുമായി ബന്ധപ്പെട്ടപ്പോൾ ടീച്ചർ അടിച്ചെന്നായിരുന്നു മറുപടി. വേദന കൊണ്ട് കരഞ്ഞ കുഞ്ഞിനെ രാത്രി 11 മണിയോടെ തൈക്കാട് ആശുപത്രിയിൽ എത്തിച്ചു.ആശുപത്രി അധികൃതർ ബാലാവകാശക്കമ്മീഷനിൽ വിവരം അറിയിച്ചതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്. അധ്യാപികയും ആശാവർക്കറും മാത്രമായിരുന്നു അങ്കണവാടിയിലുണ്ടായിരുന്നത്.പരാതിയെ തുടർന്ന് അധ്യാപികയെ സസ്പെൻഡ് ചെയ്തു.ബാലാവകാശ കമ്മീഷനും സംഭവത്തിൽ കേസ്സെടുത്തു.

Advertisement