തിരുവനന്തപുരം: വിഴിഞ്ഞത്ത് നിന്ന് കാണാതായ 13 കാരി വിമാനം കയറി ഡൽഹിയിൽ എത്തി. വിമാനത്താവളത്തിൽ തടഞ്ഞ് വെച്ച കുട്ടിയെ നാളെ തിരുവനന്തപുരത്ത് എത്തിക്കും. ഇന്ന് രാവിലെ 7 മണി മുതലാണ് കുട്ടിയെ കാണാതായത്. വിമാനത്താവളത്തിലേക്ക് കുട്ടിയെ എത്തിച്ച ഓട്ടോ ഡ്രൈവർ നൽകിയ മൊഴിയാണ് നിർണ്ണായകമായത്. പശ്ചിമ ബംഗാൾ സ്വദേശികളായ ദമ്പതിമാരുടെ മകളായ കുട്ടിയ്ക്ക് വിമാന ടിക്കറ്റ് എങ്ങനെ കിട്ടിയെന്നതുൾപ്പെടെ അന്വേഷിക്കും.





































