കൊച്ചി. നടുറോഡില്‍ യുവതിയെ കടന്നുപിടിച്ച കേസ്.മുൻ സർക്കാർ അഭിഭാഷകന് ഒരു വർഷം തടവ്.അഡ്വ.ധനേഷ് മാത്യൂ മാഞ്ഞൂരാനെ ശിക്ഷിച്ചത് എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി. പ്രതി 10,000 രൂപ പിഴയും അടയ്ക്കണം
2016 ജൂലൈ 14 വൈകീട്ട് ഏഴിനായിരുന്നു കൃത്യം നടന്നത്. കൊച്ചി കോൺവെൻ്റ് റോഡിൽ വച്ചാണ് പ്രതി യുവതിയെ കടന്നുപിടിച്ചത്. നാട്ടുകാരാണ് പ്രതിയെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്





































