തിരുവനന്തപുരം: സിപിഎം നേതാവ് കെ.ജെ ഷൈനിതിരെ പുതിയ വ്യാജ വീഡിയോ നിർമ്മിച്ച് പ്രചരിപ്പിച്ചെന്ന പരാതിയിൽ
യൂട്യൂബർ കെ.എം ഷാജഹാനെ ആക്കുളം ചെറുവക്കൽ ഉള്ള വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തു.
ചെങ്ങമനാട് പോലീസ് ആണ് ഷാജഹാനെ കസ്റ്റഡിയിലെടുത്തത്. 8.30തോടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വിശദാംശങ്ങൾ ലഭ്യമാകുന്നതേയുള്ളു.സിപിഎം നേതാവ്
കെ ജെ ഷൈനെതിരായ ലൈംഗീകാരോപണ പരാതിയിൽ ഇന്നലെ 5 മണിക്കൂർ കൊച്ചി പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.



































