എയിംസിനെ ചൊല്ലി കാസർഗോഡ് ബിജെപി – കോൺഗ്രസ് പോര്

Advertisement

കാസര്‍ഗോഡ്. എയിംസ് എത്തിച്ചാൽ ബിജെപി ജില്ലാ പ്രസിഡന്റിന് ഒരു പവൻ തൂക്കമുള്ള സ്വർണ്ണ മോതിരം സമ്മാനം – രാജ്മോഹൻ ഉണ്ണിത്താൻ എംപി. എംപിയെക്കാളും വലുതാണ് ബിജെപിക്കാരെങ്കിൽ ഡൽഹിയിൽ പോയി എയിംസ് കൊണ്ടുവരട്ടെ എന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം പി

ബിജെപി ജില്ലാ പ്രസിഡന്റ് എം എൽ അശ്വിനിക്ക് വിവരമില്ലെന്നും രാഷ്ട്രീയ അജ്ഞതയാണ് തന്നെ വിമർശിക്കുന്നതിനു പിന്നിലെന്നും രാജ്മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുർവാശിയാണ് എയിംസ് കാസർഗോഡ് എത്താത്തതിന് കാരണം

കേന്ദ്ര ആരോഗ്യ മന്ത്രിക്കു നൽകിയ നിവേദനങ്ങളുടെ കോപ്പി എം എൽ അശ്വിനിക്ക് നൽകാം :- വിവരമുണ്ടെങ്കിൽ വായിച്ചു പഠിക്കട്ടെ എന്നും രാജ് മോഹൻ ഉണ്ണിത്താൻ എംപിയുടെ വിമർശനം

എട്ടുകാലി മമ്മൂഞ്ഞ് ചമയുന്ന എം എൽ അശ്വിനി എയിംസ് കാസർഗോഡ് എത്തിച്ചാൽ ഒരു പവൻ സ്വർണ്ണ മോതിരം നൽകാമെന്നും രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ വെല്ലുവിളി

Advertisement