വൈദ്യുതി സര്‍വീസ് ലൈനില്‍ വീണ ഓല എടുത്തു മാറ്റുന്നതിനിടയില്‍ കിണറില്‍ വീണ് യുവാവിന് ദാരുണാന്ത്യം

Advertisement

ഉദുമ (കാസര്‍കോട്) : കിണറിന് മുകളിലൂടെയുള്ള വൈദ്യുതി സര്‍വീസ് ലൈനില്‍ വീണ ഓല എടുത്തു മാറ്റുന്നതിനിടയില്‍ കിണറില്‍ വീണ് യുവാവിന് ദാരുണാന്ത്യം. ഉദുമ വലിയവളപ്പിലെ അശ്വിന്‍ അരവിന്ദാ (18) ണ് മരിച്ചത്. വ്യാഴാഴ്ച പകല്‍ 11.30 നാണ് അപകടം.

വീടിന് സമീപന്തെ കിണറിന് മുകളിലെ ഓല മാറ്റുന്നതിനിടയില്‍ അശ്വിന്‍ കിണറ്റിലേക്ക് വീഴുകയായിരുന്നു. കാസര്‍കോട് നിന്ന് അഗ്‌നിരക്ഷാ സേനയെത്തി അശ്വിനെ പുറത്തെടുത്തത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വലിയവളപ്പിലെ അരവിന്ദന്റെയും അംബുജാക്ഷിയുടെയും ഏക മകനാണ് അശ്വിന്‍.

Advertisement