തിരുവനന്തപുരത്ത് രണ്ടേമുക്കാൽ വയസുള്ള കുഞ്ഞിനെ അങ്കണവാടി അധ്യാപിക മുഖത്തടിച്ചു

Advertisement

തിരുവനന്തപുരം : നരുവാമൂട് മൊട്ടമൂട് പറമ്പുകോണത്ത് അങ്കണവാടിയിൽ രണ്ടേമുക്കാൽ വയസുള്ള കുഞ്ഞിനെ ടീച്ചർ മുഖത്തടിച്ചതായി ആരോപണം. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. പുഷ്പകല എന്ന ടീച്ചർക്കെതിരെയാണ് പരാതി ഉണ്ടായത്. കുഞ്ഞിനെ ഇന്നലെ തിരുവനന്തപുരം തൈക്കാട് ആശുപത്രിയിൽ എത്തിച്ചിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി ഇന്ന് വീണ്ടും ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തുന്നു. കുഞ്ഞിൻ്റെ മുഖത്ത് അടിയേറ്റ പാടുകൾ ഉണ്ട്.പോലീസിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് കുഞ്ഞിൻ്റെ രക്ഷിതാക്കൾ. വാർത്ത കളുടെ അടിസ്ഥാനത്തിൽ ബാലാവകാശ കമ്മീഷൻ കേസ്സെടുത്തു.

Advertisement