കുടുംബ കാര്യത്തിനുവേണ്ടി അയ്യപ്പഭക്തരെ പിന്നിൽ നിന്നു കുത്തി, എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായര്‍ കട്ടപ്പയെന്ന് ബാനര്‍

Advertisement

പത്തനംതിട്ട. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ സർക്കാർ അനുകൂല നിലപാടിന് പിന്നാലെ പത്തനംതിട്ട വെട്ടിപ്പുറം കരയോഗ കെട്ടിടത്തിന് മുന്നിൽ പ്രതിഷേധ ബാനർ. സുകുമാരൻ നായർ കട്ടപ്പ എന്നാണ് ബാനറിലെ പരിഹാസം. കുടുംബ കാര്യത്തിനുവേണ്ടി അയ്യപ്പഭക്തരെ പിന്നിൽ നിന്നു കുത്തിയെന്നും സുകുമാരൻ നായർ സമുദായത്തിന് നാണക്കേടാണെന്നും ബാനറിലുണ്ട്. പ്രതിഷേധ ബാനറിൽ കരയോഗത്തിന് പങ്കില്ലെന്ന് പ്രസിഡന്റ് ദിനേശ് നായർ..

പിന്നിൽ നിന്ന് കുത്തുന്ന കട്ടപ്പയുടെയും
ബാഹുബലിയുടേയും ചിത്രമുള്‍പ്പെടെയുള്ള ബാനറാണ് വെട്ടിപ്പുറം ശ്രീകൃഷ്ണ വിലാസം 115 നമ്പർ എൻഎസ്എസ് കരയോഗം ഓഫീസിനു മുൻപിൽ പ്രത്യക്ഷപ്പെട്ടത്. ദേവസ്വം ബോർഡും സർക്കാരും സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമത്തിന് തുടക്കം മുതലേ അനുകൂല നിലപാടായിരുന്നു ജി സുകുമാരൻ നായർ സ്വീകരിച്ചത്. ഏറ്റവും ഒടുവിലായി ഇന്നലെയാണ് മുഖ്യമന്ത്രി പിണറായി വിജയനെയും സർക്കാരിനേയും അനുകൂലിച്ചുള്ള സുകുമാരൻ നായരുടെ പരാമർശമുണ്ടായത്. ഇതിനെതിരെയാണ് സമുദായത്തിൽ നിന്ന് തന്നെ പ്രതിഷേധം ഉയർന്നിരിക്കുന്ന ഘട്ടത്തിലാണ് എൻഎസ്എസിന് വലിയ സ്വാധീനമുള്ള കരയോഗത്തിന്റെ ഓഫീസ് സിനു മുൻപിൽ ബാനർ ഉയർന്നത്. സുകുമാരന്‍ നായരുടെ നിലപാടുമാറ്റത്തില്‍ സമുദായത്തിന് വലിയ എതിര്‍പ്പുണ്ടെന്നാണ് ബാനറിലൂടെ വ്യക്തമാകുന്നത്. ജി സുകുമാരൻ ആരുടെ നിലപാടിനോട് അഭിപ്രായവ്യത്യാസമുള്ളവർ സമുദായത്തിൽ ഉണ്ടാകുമെന്നും എന്നാൽ ബാനർ പ്രത്യക്ഷപ്പെട്ടത് എന്നിൽ കരയോഗത്തിന് ഭാരവാഹികൾക്കോ പങ്കില്ല എന്നും കരയോഗം പ്രസിഡന്റ് ദിനേശ് നായർ പറയുന്നു

ബാനറിൽ കുടുംബകാര്യമെന്ന് സൂചിപ്പിക്കുന്നത് എന്താണെന്നു പുറത്തുവന്നിട്ടില്ലെങ്കിലും വിഷയം സമുദായത്തിനുള്ളില്‍ വലിയ ചർച്ചയാകുന്നുണ്ടെന്നാണ് വിവരം. കരയോഗം അറിയാതെ പുറത്തുനിന്ന് ആർക്കും ബാനർ വെക്കാൻ സാധിക്കില്ലെന്നാണ് വിലയിരുത്തൽ. അടുത്ത പൊതുയോഗത്തിൽ ജനറൽ സെക്രട്ടറിയുടെ സർക്കാർ അനുകൂല നിലപാട് ചർച്ചയാകും എന്നും കരയോഗം ഭാരവാഹികൾ വ്യക്തമാക്കി

Advertisement