2025 സെപ്തംബർ 25 വ്യാഴം
BREAKING NEWS
👉കൊല്ലം പാലത്തറയിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ട് പോയി. ബൈക്കിലെത്തിയ യുവാവിനെ കാറിൽ എത്തിയ സംഘം മർദ്ദിച്ചവശനാക്കി തട്ടിക്കൊണ്ട് പോകയായിരുന്നു.
👉 സംഘത്തിലുണ്ടായി
രുന്ന ശൂരനാട് സ്വദേശികളായ 4 പേരെ ഇരവിപുരം പോലീസ് കസ്റ്റഡിയിലെടുത്തു.ഇന്നലെ രാത്രി 9 ന് നടന്ന അക്രമണത്തിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്നു.

👉 നൃത്താധ്യാപകൻ വെളളായണി സ്വദേശി മഹേഷിൻ്റെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് കുടുംബം ഇന്ന് മുഖ്യമന്ത്രിയ്ക്കും ഉയർന്ന പോലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകും
👉രാഹൂൽ മാങ്കൂട്ടത്തിൽ പാലക്കാട്ട് എത്തിയത് പാർട്ടിയുടെ മൗനാനുവാദത്തോടെയെന്ന് വിമർശനം
👉നയതന്ത്രബന്ധം ശക്തമാക്കാൻ ഒക്ടോബറിൽ കനേ ഡിയൻ വിദേശകാര്യ മന്ത്രി ഇന്ത്യ സന്ദർശിക്കും

👉 കോഴികോട് കാർ ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു
🌴കേരളീയം 🌴
🙏 സിപിഎം വനിതാ നേതാവ് കെ ജെ ഷൈനെതിരായ സൈബര്‍ ആക്രമണക്കേസില്‍ കെഎം ഷാജഹാന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. വീണ്ടും ഹാജരാകാന്‍ പറഞ്ഞിട്ടില്ലെന്ന് ഷാജഹാന്‍ മാധ്യമങ്ങളോട് പറഞ്ഞു. വിവാദ വീഡിയോ സൂക്ഷിച്ചിരുന്ന മെമ്മറി കാര്‍ഡ് ഷാജഹാന്‍ ഹാജരാക്കിയിട്ടുണ്ട്.
🙏 സിപിഎം വനിതാ നേതാവ് കെജെ ഷൈനിന് എതിരായ സൈബര്‍ ആക്രമണക്കേസില്‍ കൊണ്ടോട്ടി അബു എന്ന യാസര്‍ എടപ്പാളിനെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചു.

🙏 സിപിഎം വനിത നേതാവ് കെജെ ഷൈനെതിരെയുള്ള അപവാദ പ്രചാരണത്തില്‍ ചാവക്കാട് നഗരസഭ കൗണ്‍സിലറും കോണ്‍ഗ്രസ് പ്രാദേശിക നേതാവുമായ കെവി സത്താറിനെതിരെ കേസെടുത്ത് ചാവക്കാട് പൊലീസ്. സിപിഎം ചാവക്കാട് ലോക്കല്‍കമ്മിറ്റി സെക്രട്ടറി പിഎസ് അശോകനും മഹിളാ അസോസിയേഷന്‍ ചാവക്കാട് മേഖല സെക്രട്ടറി എംബി രാജലക്ഷ്മിയും നല്‍കിയ പരാതിയിലാണ് കേസ്.
🙏 തൃശൂരിലെ മുതിര്‍ന്ന നേതാക്കളായ എംകെ കണ്ണനെതിരേയും എസി മൊയ്തീനെതിരേയും സംസാരിക്കുന്ന ശബ്ദരേഖ വിവാദത്തില്‍ ഡിവൈഎഫ്ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി വിപി ശരത് പ്രസാദിനെ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കിയെന്ന് റിപ്പോര്‍ട്ടുകള്‍. ശരതിനെ കൂറ്ററാല്‍ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയെന്നാണ് പുറത്തുവരുന്ന വിവരം.

🙏 തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടര്‍ പട്ടികയില്‍ വോട്ടര്‍മാരെ അനധികൃതമായി വെട്ടിയെന്ന് ആരോപണം. കോഴിക്കോട് കുരുവെട്ടൂര്‍ പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ 12 പേരെയാണ് ഒഴിവാക്കിയത്. ഇവര്‍ കരട് വോട്ടര്‍ ലിസ്റ്റില്‍ ഉണ്ടായിരുന്നു. അന്തിമ പട്ടികയില്‍ നിന്നാണ് ഒഴിവാക്കിയത്.
🙏 ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ അന്വേഷണം പരിഗണനയില്‍ എന്ന് ഇഡി. പ്രാഥമിക വിവരങ്ങള്‍ തേടുന്നുണ്ട്. ഹൈക്കോടതിയിലാണ് ഇഡി ഇക്കാര്യം അറിയിച്ചത്. മറ്റൊരു കേസ് പരിഗണിക്കുമ്പോഴാണ് ഇക്കാര്യം അന്വേഷിക്കേണ്ടതല്ലേ എന്ന് ഡിവിഷന്‍ ബെഞ്ച് ഈഡി യോട് ആരാഞ്ഞത്.

🙏 അബ്ദുള്‍ നാസര്‍ മദനി പ്രതിയായ ബാംഗ്ലൂര്‍ സ്ഫോടനക്കേസ് നാല് മാസത്തിനകം അന്തിമവാദം പൂര്‍ത്തിയാക്കി വിധി പറയണമെന്ന് സുപ്രീം കോടതി. കേസ് പരിഗണിക്കുന്ന വിചാരണക്കോടതിക്ക് ജസ്റ്റിസ് എം എം സുന്ദരേഷ് അധ്യക്ഷനായ ബെഞ്ചാണ് നിര്‍ദ്ദേശം നല്‍കിയത്.
🙏 കൊല്ലം നഗരത്തില്‍ 75 ഗ്രാം എംഡിഎംഎ പിടികൂടിയ കേസില്‍ മുഖ്യ കണ്ണിയായ യുവതി അറസ്റ്റില്‍. മങ്ങാട് സ്വദേശിനിയായ 27കാരി ഹരിതയാണ് വെസ്റ്റ് പൊലീസിന്റെ പിടിയിലായത്. വിദേശത്ത് ഇരുന്ന് ലഹരിക്കച്ചവടത്തിന്റെ ഏജന്റായി പ്രവര്‍ത്തിച്ചുവരികയായിരുന്നു പ്രതി.

🙏 കോട്ടയത്ത് കെഎസ്ആര്‍ടിസി ഡ്രൈവറെ പൊലീസ് മര്‍ദിച്ചതായി പരാതി. പൊലീസ് ജീപ്പില്‍ കെഎസ്ആര്‍ടിസ് ബസ് തട്ടിയെന്ന് പറഞ്ഞ് പൊലീസ് തല്ലുകയായിരുന്നെന്നാണ് പരാതിയില്‍ പറയുന്നത്. മൂന്നാര്‍ ഡിപ്പോയിലെ ഡ്രൈവറായ വേലായുധനെയാണ് വൈക്കം പൊലീസ് മര്‍ദിച്ചത്.
🙏 പന്തളം ശബരിമല സംരക്ഷണ സംഗമത്തിലെ വിദ്വേഷ പ്രസംഗത്തില്‍ പൊലീസ് കേസെടുത്തു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശാന്താനന്ദയ്ക്കെതിരെയാണ് കേസ് എടുത്തത്. പന്തളം പൊലീസാണ് കേസെടുത്തത്. വാവരെ അധിക്ഷേപിച്ചുവെന്നും ആക്രമണകാരിയായി ചിത്രീകരിച്ചുവെന്നുമാണ് പരാതി.
🙏 ഈ അധ്യയന വര്‍ഷത്തിലെ സിബിഎസ്ഇ പത്ത്, പ്ലസ് ടു ക്ലാസുകളിലെ പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. 2026 ഫെബ്രുവരി 17ന് പത്ത്, പ്ലസ് ടു ക്ലാസുകളിലെ പരീക്ഷകള്‍ ആരംഭിക്കും. പത്താം ക്ലാസ് പരീക്ഷകള്‍ ഫെബ്രുവരി 17ന് ആരംഭിച്ച് മാര്‍ച്ച് 9ന് അവസാനിക്കും.

🙏ലൈംഗികാരോപണ
ങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ടെ എംഎല്‍എ ഓഫീസിലെത്തി. എംഎല്‍എ ഓഫീസില്‍ രാഹുലിനുനേരെ പ്രതിഷേധമുണ്ടായില്ല.
🙏 ട്രെയിന്‍ മാര്‍ഗ്ഗം കൊല്‍ക്കത്തയില്‍ നിന്നും കഞ്ചാവു കൊണ്ടുവന്ന രണ്ട് പേര്‍ മലപ്പുറം വാണിയമ്പലത്ത് പിടിയില്‍. വെസ്റ്റ് ബംഗാള്‍ സ്വദേശികളായ ഉജ്ജ ബരായി, നില്‍മാധബ് ബിസ്വാസ് എന്നിവരെയാണ് കാളികാവ് റേഞ്ച് എക്സൈസ് അറസ്റ്റു ചെയ്തത്.
🙏 കൊല്ലം പുനലൂരില്‍ ചങ്ങലയിട്ട് ബന്ധിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹം പുരുഷന്റേതെന്ന് സ്ഥിരീകരണം. കൊലപാതകമാണെന്നാണ് നിഗമനം. ശരീരത്തില്‍ കുത്തുകളേറ്റതിന്റെ മുറിവുകളുണ്ട്.

🇳🇪 ദേശീയം 🇳🇪
🙏 വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനും, തിരുത്തലുകള്‍ വരുത്താനും ഇനി മുതല്‍ ആധാര്‍ ലിങ്ക് ചെയ്ത ഫോണ്‍ നമ്പര്‍ നല്‍കണമെന്ന് ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷകള്‍ക്കാണ് ഈ നിബന്ധന ബാധകമാക്കിയിരിക്കുന്നത്.
🙏 മികച്ച പ്രകടനത്തിനുള്ള അംഗീകാരമായി റെയില്‍വേ ജീവനക്കാര്‍ക്ക് ബോണസ്. പത്ത് ലക്ഷത്തിലധികം റെയില്‍വേ ജീവനക്കാര്‍ക്കാണ് 78 ദിവസത്തെ ബോണസ് ലഭിക്കുക. ബോണസിനായി 1,865.68 കോടി രൂപ നല്‍കാനുള്ള തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.

🙏 ചില അക്കൗണ്ടുകളും പോസ്റ്റുകളും ബ്ലോക്ക് ചെയ്യാനുള്ള കേന്ദ്രത്തിന്റെ നിര്‍ദ്ദേശങ്ങളെ ചോദ്യം ചെയ്ത് ഇലോണ്‍ മസ്‌കിന്റെ നിയന്ത്രണത്തിലുള്ള എക്സ് സമര്‍പ്പിച്ച ഹര്‍ജികള്‍ കര്‍ണാടക ഹൈക്കോടതി തള്ളി. സാമൂഹികമാധ്യമങ്ങളിലെ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കപ്പെടേണ്ടതുണ്ടെന്നും അതിന്റെ നിയന്ത്രണം ഒരു ആവശ്യകതയാണെന്നും കോടതി നിരീക്ഷിച്ചു.
🙏 പഹല്‍ഗാമില്‍ മതം ചോദിച്ച് 26 പേരെ കൂട്ടക്കൊല ചെയ്ത ഭീകരാക്രമണത്തിന് സഹായം ചെയ്തുകൊടുത്ത ജമ്മു കശ്മീര്‍ സ്വദേശി പിടിയില്‍. മുഹമ്മദ് കഠാരിയ എന്ന ആളെയാണ് ജമ്മു കശ്മീര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
🙏 ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ലൈംഗികാരോപണ പരാതിയില്‍ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ഇതിന് പിന്നാലെ മൂന്ന് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദില്ലി പൊലീസ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശവും നല്‍കി. ദില്ലി ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഡയറക്ടര്‍ സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെ വിദ്യാര്‍ത്ഥിനികളാണ് ലൈംഗികാതിക്രമ പരാതിയുമായി രംഗത്ത് വന്നത്.

🙏 ലഡാക്കിലെ പ്രധാന നഗരമായ ലേയില്‍ ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ടുള്ള പ്രതിഷേധം അക്രമാസക്തമായി. ജനം പൊലീസുമായി ഏറ്റുമുട്ടി. നാല് പേര്‍ കൊല്ലപ്പെട്ടതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.
🙏 സംസ്ഥാന പദവി ആവശ്യപ്പെട്ടുള്ള ലഡാക്കിലെ സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ ആസൂത്രിത നീക്കങ്ങളെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇതേ ആവശ്യം ഉന്നയിച്ച് സമരം നടത്തിയിരുന്ന സോനം വാങ് ചുക്കിന്റെ സമരവും പ്രസംഗങ്ങളുമാണ് സംഘര്‍ഷം ആളിക്കത്തിച്ചതെന്നാണ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.
🇦🇴 അന്തർദേശീയം 🇦🇽
🙏 ദക്ഷിണ ചൈനയിലും ഫിലിപ്പീന്‍സിലും നാശം വിതച്ച് ഈ വര്‍ഷത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റുകളില്‍ ഒന്നായ രഗാസ. തായ്വാനില്‍ ചുഴലിക്കാറ്റിന്റെ കെടുതിയില്‍ 17 പേര്‍ മരിച്ചു. നൂറ്റന്‍പതിലേറെ പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം.
🙏 യുക്രൈനെതിരായ യുദ്ധത്തിന് റഷ്യക്ക് സാമ്പത്തിക സഹായം നല്‍കുന്നത് ആരാണെന്ന വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് യുക്രൈന്‍ പ്രസിഡന്റ് വ്‌ളോദിമിര്‍ സെലന്‍സ്‌കി.

🏏 കായികം 🏏
🙏 ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ബംഗ്ലാദേശിനെ 41 റണ്‍സിന് വീഴ്ത്തി ഇന്ത്യ ഏഷ്യാ കപ്പ് ഫൈനലിലെത്തി. 37 പന്തില്‍ 75 റണ്‍സെടുത്ത അഭിഷേക് ശര്‍മ നല്‍കിയ മികച്ച തുടക്കം മുതലാക്കാനാകാതെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ ഇന്നിംഗ്സ് 6 വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സില്‍ അവസാനിച്ചു.






































