റബ്ബർ തോട്ടത്തിൽ കൈകാലുകൾ ചങ്ങലയിൽ ബന്ധിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവം,മരിച്ചത് ഭിന്നശേഷി വിഭാഗക്കാരന്‍

Advertisement

പുനലൂരിൽ റബ്ബർ തോട്ടത്തിൽ കൈകാലുകൾ ചങ്ങലയിൽ ബന്ധിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവതിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. മൃതദേഹം പുരുഷന്റേതാണെന്നും നടന്നത് കൊലപാതകം ആണെന്നും പോലീസിന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലൂടെ വ്യക്തമായി.
വലതുവാരിയെല്ലിനേറ്റ ആഴത്തിൽ ഉള്ള മുറിവ് ആണ് മരണകാരണം. മൃതദേഹത്തിന് ഏഴു ദിവസത്തിലധികം പഴക്കമുണ്ട്. പുനലൂർ, മുക്കടവിൽ സ്വകാര്യ വ്യക്തിയുടെ റബ്ബർ തോട്ടത്തിലാണ് മൃതദേഹം കണ്ടത്. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ ഈ മേഖലയിൽ എത്തിയവരുടെ വിവരങ്ങൾ മൊബൈൽ ടവർ കേന്ദ്രീകരിച്ച് പോലീസ് കണ്ടെത്തും. ഇത്തരം വിവരങ്ങൾ സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തും. ഇടതുകാലിന് സ്വാധീനമില്ലാത്തയാളാണ് കൊല്ലപ്പെട്ടതെന്ന് പോലീസ്.
കൊലപാതക ശേഷം പെട്രോൾ ഒഴിച്ച് മൃതദേഹം കത്തിച്ചുവെന്നും പോലീസ് നിഗമനം. മരിച്ചയാളെ തിരിച്ചറിയാൻ ഡിഎൻഎ സാമ്പിൾ പരിശോധനയ്ക്ക അയച്ചു. ഡിഎൻഎ പരിശോധന നടത്തിയ ശേഷം മറ്റു സ്റ്റേഷനുകളിലെ മാൻ മിസ്സിംഗ് കേസുകളും പരിശോധിക്കും.

Advertisement