കൊല്ലത്ത് യുവാവിനെ മർദ്ദിച്ച ശേഷം കാറിൽ തട്ടികൊണ്ട് പോയി, ശൂരനാട് സ്വദേശികളായ 4 പേർ അറസ്റ്റിൽ

Advertisement

കൊല്ലം:കൊല്ലം പാലത്തറയിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ട് പോയി. ബൈക്കിലെത്തിയ യുവാവിനെ കാറിൽ എത്തിയ സംഘം മർദ്ദിച്ചവശനാക്കി തട്ടിക്കൊണ്ട് പോകയായിരുന്നു.
സംഘത്തിലുണ്ടായി
രുന്ന ശൂരനാട് സ്വദേശികളായ 4 പേരെ ഇരവിപുരം പോലീസ് കസ്റ്റഡിയിലെടുത്തു.ഇന്നലെ രാത്രി 9 ന് നടന്ന അക്രമണത്തിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. നാട്ടുകാരുടെ മുന്നിൽ വെച്ച് യുവാവിനെ ക്രൂരമായി മർദ്ദിച്ച് വലിച്ചിഴച്ച് കാറിൽ കയറ്റുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. പാലത്തറയിൽ ആശുപത്രിയിൽ ചികിത്സയിലുള്ള ഭാര്യയെ കാണാനെത്തിയതായിരുന്നു യുവാവ്.സാമ്പത്തിക ഇടപാടുകളാണ് കാരണമെന്നാണ് പുറത്ത് വരുന്ന വിവരം.

Advertisement