ന്യൂഡെല്‍ഹി.അബ്ദുൾ നാസർ മദനി പ്രതിയായ ബാംഗ്ലൂർ സ്ഫോടനക്കേസിൽ നാല് മാസത്തിനകം അന്തിമവാദം പൂർത്തിയാക്കി വിധി പറയണമെന്ന് വിചാരണക്കോടതിക്ക് നിർദ്ദേശം നൽകി സുപ്രീംകോടതി. കേസിലെ പ്രതിയായ താജുദ്ദീൻ നൽകിയ ഹർജിയിലാണ് സുപ്രീംകോടതി നിർദ്ദേശം.കേസിലെ 28-ാം പ്രതിയാണ് താജുദ്ദീൻ.
കേസിൽ 16 വർഷമായി വിചാരണ പൂർത്തിയാകാതെ താൻ ജയിലിൽ ആണെന്ന് കാട്ടിയാണ് താജുദ്ദീൻ സുപ്രീംകോടതിയെ സമീപിച്ചത്. 2008ലാണ് ബംഗളുരു സ്ഫോടന പരമ്പര നടന്നത്. 2010ലാണ് കേസിൽ അബ്ദുൽ നാസർ മദനി അറസ്റ്റിലായത്.


































