അഞ്ചൽ. കുരുവികോണത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് 22കാരൻ മരിച്ചു . ഒരാൾക്ക് ഗുരുതരപരിക്ക്.കരവാളൂർ ഉണ്ണിക്കുന്ന് ലക്ഷ്മിവിലാസത്തിൽ സംഗീത് (22 ) ആണ് മരിച്ചത്.. അഞ്ചൽ കൊച്ചുകുരുവിക്കോണത്ത് ഇന്നലെ രാത്രി 10:00 മണിയോടുകൂടിയാണ് അപകടം .അഞ്ചലിൽ നിന്നും കരവാളൂരിലേക്ക് വന്ന ബൈക്കും കരവാളൂരിൽ നിന്നും അഞ്ചലിലേക്ക് പോയ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.
ഗുരുതരമായി പരിക്കേറ്റ കരവാളൂർ സ്വദേശി സരോഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കാറും കാർ ഡ്രൈവറെയും അഞ്ചൽ പോലീസ് കസ്റ്റഡിയിലെടുത്തു.





































