കൊച്ചി.ഭൂട്ടാനിൽ നിന്ന് ഇന്ത്യയിലേക്ക് വാഹനം കടത്തുന്നതിന് പിന്നിൽ വൻ തട്ടിപ്പുസംഘമെന്ന് കസ്റ്റംസ്. ഇന്ത്യൻ ആർമിയുടെയും അമേരിക്കൻ എംബസികളുടെയും പേര് ഉപയോഗിച്ചും വ്യാജ രേഖചമച്ചുമാണ് വാഹനം രജിസ്റ്റർ ചെയ്യുന്നതെന്നും പരിവാഹൻ വെബ് സൈറ്റിലും തിരിമറി നടത്തുന്നുണ്ടെന്ന് കസ്റ്റംസ് വ്യക്തമാക്കി. ഓപ്പറേഷൻ നംഖോറിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ നടന്മാരായ ദുൽഖർ സൽമാന്റെയും അമിത് ചക്കാലക്കലിന്റെയും വാഹനങ്ങൾ പിടിച്ചെടുത്തു.നടന്മാരെ കസ്റ്റംസ് വിളിച്ചുവരുത്തും. നടന്മാരില്‍ ചിലര്‍ തട്ടിപ്പിന്‍റെ കണ്ണികളാണോ എന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. ലാഭം നോക്കി മാഫിയക്ക് കീവില്‍പ്പെട്ടു എന്നാണ് പ്രാഥമിക നിഗമനം.
ഭൂട്ടാനിൽ നിന്ന് ഇരുന്നൂറോളം വാഹനങ്ങളാണ് കേരളത്തിലേക്ക് എത്തിയത്. 35 ഇടങ്ങളിൽ
കസ്റ്റംസ് നടത്തിയ പരിശോധനയിൽ 36 വാഹനങ്ങൾ പിടിച്ചെടുത്തു.പരിശോധന നടത്തിയ സ്ഥലങ്ങളിൽ വൻ ജിഎസ്ടി തട്ടിപ്പ് കണ്ടെത്തിയിട്ടുണ്ട്. വിലകൂടിയ വാഹനങ്ങൾ ഭൂട്ടാനിൽ എത്തിച്ച് പിന്നീട് വാഹനങ്ങൾ ഇന്ത്യയിൽ എത്തിക്കുന്നതാണ് തട്ടിപ്പ് സംഘത്തിന്റെ രീതി . പരിവാഹൻ വെബ്സൈറ്റിലും കൃത്രിമം നടന്നിട്ടുണ്ട് .
നടന്മാരായ ദുൽഖർ സൽമാൻ , പൃഥ്വിരാജ് , അമിത് ചക്കാലക്കൽ എന്നിവരുടെ വീടുകളിലാണ് പരിശോധന നടത്തിയത്. ദുൽഖർ സൽമാന്റെയും അമിത് വീടുകളിൽ നിന്ന് രണ്ടു വീതം വാഹനങ്ങൾ പിടിച്ചെടുത്തു. രേഖകൾ ഹാജരാക്കി ഇല്ലെങ്കിൽ കസ്റ്റംസ് നിയമമനുസരിച്ച് അനുസരിച്ച് തുടർനടപടി നേരിടേണ്ടി വരും.
കോയമ്പത്തൂർ കേന്ദ്രീകരിച്ച പ്രവർത്തിക്കുന്ന തട്ടിപ്പ് സംഘം ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടോ എന്നും അന്വേഷിക്കും.മേൽ ഉദ്യോഗസ്ഥന്റെ നിർദ്ദേശം വന്നതിനു പിന്നാലെ വാർത്താസമ്മേളനം കസ്റ്റംസ് കമ്മീഷണർ പാതിവഴിയിൽ നിർത്തി.
കോഴിക്കോടും മലപ്പുറത്തും യൂസ്ഡ് കാർ ഷോറൂമുകളിലും, വ്യവസായികളുടെ വീടുകളിലും നടത്തിയ പരിശോധനയിൽ പതിനൊന്ന് വാഹനങ്ങളാണ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത വാഹനങ്ങൾ കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസിന്റെ എയർ കാർഗോ കോംപ്ലക്സിലേക്ക് മാറ്റിത്തുടങ്ങി.






































