ഭാസ്കരന്‍ പറയുന്നു ഞാന്‍ മരിച്ചിട്ടില്ല,ജീവിച്ചിരിക്കുന്ന ആളുടെ പേരിൽ മരണ സർട്ടിഫിക്കറ്റ് ഉണ്ടാക്കി സ്ഥലം തട്ടിയെടുത്തതായി പരാതി

Advertisement

കാസർഗോഡ്. ജീവിച്ചിരിക്കുന്ന ആളുടെ പേരിൽ മരണ സർട്ടിഫിക്കറ്റ് ഉണ്ടാക്കി സ്ഥലം തട്ടിയെടുത്തതായി പരാതി. നീലേശ്വരം പള്ളിക്കര സ്വദേശി വി വി ഭാസ്കരന്റെ 55 സെന്റ് ഭൂമിയാണ് ഒരു സംഘം ഗൂഢാലോചന നടത്തി
തട്ടിയെടുത്തത്.ഇദ്ദേഹം നൽകിയ പരാതിയിൽ മുൻ പേരോൽ വില്ലേജ് ഓഫീസർ അടക്കം ഏഴു പേർക്കെതിരെ നീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഭാസ്കരന്റെ മരണ സർട്ടിഫിക്കറ്റിന്റെയും പിന്തുടർച്ച അവകാശ സർട്ടിഫിക്കറ്റിന്റെയും പകർപ്പുകൾ ഇന്നും വില്ലേജ് ഓഫീസിലെ ഫയലുകളിൽ ഭദ്രമാണ്. താൻ മരിച്ചെന്ന വിവരം ഞെട്ടലോടെ അല്ലാതെ ഇദ്ദേഹത്തിന് ഓർക്കാനാവില്ല….

1985 ൽ സർക്കാരിൽ നിന്നും പതിച്ചു കിട്ടിയ ഭൂമിയ്ക്ക് കുറച്ചു കാലം കൃത്യമായി നികുതി അടച്ചിരുന്നു. പിന്നീട്, 2024ൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം
നികുതി അടയ്ക്കാനായി ഭാസ്കരന്റെ മകൻ ജയരാജൻ വില്ലേജ് ഓഫീസിൽ എത്തിയപ്പോഴാണ്
അച്ഛന്റെ പേരിലുള്ള ഭൂമി മറ്റാരോ വ്യാജരേഖകൾ ഉണ്ടാക്കി കൈവശപ്പെടുത്തി വിറ്റു എന്നറിയുന്നത്.

2005 ൽ മരിച്ച ചെറുവത്തൂർ സ്വദേശി ഭാസ്കരന്റെ രേഖകളിൽ കൃത്രിമം കാണിച്ചാണ് തട്ടിപ്പ് സംഘം പള്ളിക്കര സ്വദേശിയായ വി വി ഭാസ്കരന്റെ മരണ സർട്ടിഫിക്കറ്റും മറ്റും വ്യാജമായി നിർമിച്ചത്.
ആധാരമെഴുത്തുകാരനും മുൻ അഭിഭാഷകനും മുൻ വില്ലേജ് ഓഫീസറും ചേർന്നാണ് ഇതിനുള്ള പദ്ധതി തയ്യാറാക്കിയതെന്നാണ് ഈ കുടുംബത്തിന്റെ ആരോപണം

Advertisement