ന്യൂഡെല്‍ഹി.മലയാളത്തിന് ഇത് അഭിമാന നിമിഷം. ദേശീയ ചലച്ചിത്ര പുരസ്കാര വിതരണ വേദിയിൽ ശ്രദ്ധേയ സാന്നിധ്യമായി മോഹൻലാൽ. തൻറെ ആത്മാവിൻറെ സ്പന്ദനമാണ് സിനിമയെന്ന് രാജ്യത്തെ പരമോന്നത പുരസ്കാരമായ
ദാദാ സാഹെബ് ഫാൽക്കെ പുരസ്കാരം സ്വീകരിച്ചതിനു ശേഷം മോഹൻലാൽ.
കേരളീയ വസ്ത്രത്തിൽ ഭാര്യ സുചിത്രക്കൊപ്പമാണ് മോഹൻലാൽ പുരസ്കാരം ഏറ്റുവാങ്ങാൻ എത്തിയത്.
എല്ലാ ക്രെഡിറ്റും പ്രേക്ഷകർക്ക്, പുരസ്കാരം മുന്നോട്ടുള്ള യാത്രയ്ക്ക് കരുത്ത് പകരും.ദാദാ സാഹെബ് ഫാൽക്കെ പുരസ്കാരം
ഏറ്റുവാങ്ങുന്നതിന് തൊട്ടുമുൻപ് മോഹൻലാലിന്റെ പ്രതികരണം 24 നോട്
വേദിയിലേക്ക് എത്തിയതിന് പിന്നാലെ സ്വാഗതപ്രാസംഗികന്റെ ലാലേട്ടൻ വിളി.കേന്ദ്രമന്ത്രി അശ്വിനി വൈഷണവിന്റെ മലയാളത്തിലെ പ്രശംസയും നിറഞ്ഞ കയ്യടിയോടെ സദസ് ഏറ്റെടുത്തു
കംപ്ലീറ്റ് ആക്ടർ എന്ന് മോഹൻലാലിനെ രാഷ്ട്രപതി ദ്രൗുദി മുർമു പ്രശംസിച്ചു നാടകമായ കർണഭാരത്തെകുറിച്ചും രാഷ്ട്രപതിയുടെ പരാമർശം. മലയാളികൾക്കും മലയാള സിനിമയ്ക്കും ദാദാ സാഹെബ് ഫാൽക്കെ പുരസ്കാരം സമർപ്പിക്കുന്നെന്ന് മോഹൻലാൽ മലയാളത്തിലും ഇംഗ്ലീഷിലുമായായിരുന്നു വേദിയിൽ മോഹൻലാലിന്റെ പ്രസംഗം
പുരസ്കാര വിതരണത്തിനു ശേഷം വേദിയിൽ മോഹൻലാലിന്റ അഭിനയ മുഹൂർത്തങ്ങൾ പ്രദർശിപ്പിച്ചു
































