തിരുവനന്തപുരം മണ്ണന്തലയിൽ ഗുണ്ടാ ആക്രമണം. സംഘം വീടുകളിലേക്ക് പടക്കം എറിഞ്ഞു, വാഹനങ്ങൾ അടിച്ചു തകർത്തു.നിരവധി കേസുകളിൽ പ്രതിയായ ശരത്തും സംഘവുമാണ് അക്രമം നടത്തിയത്.ബൈക്കിൽ പതിയെ പോകാൻ പറഞ്ഞതാണ് സംഘത്തെ പ്രകോപിപ്പിച്ചത് എന്ന് നിഗമനം.ബോംബ് നിർമ്മാണത്തിനിടെ നേരത്തെ ശരത്തിന് പരിക്കേറ്റിരുന്നു.മണ്ണന്തല പോലീസ് അന്വേഷണം ആരംഭിച്ചു






































