കൊച്ചി. കെ ജെ ഷൈന് എതിരായ സൈബർ ആക്രമണ പരാതി. രണ്ടാം പ്രതി കെ എം ഷാജഹാന്റെ വീട്ടിലും പൊലീസ് പരിശോധന. തിരുവനന്തപുരത്തെ വീട്ടിലാണ് പരിശോധന.ഷാജഹാന്റെ ഐഫോൺ കസ്റ്റഡിയിൽ എടുത്തു. ഐ ഫോൺ ഉപയോഗിച്ച് ആയിരുന്നു വീഡിയോ അപ്‌ലോഡ് ചെയ്തിരുന്നത്. ഷാജഹാൻ ഉപയോഗിക്കുന്ന മറ്റ് ഗാഡ്ജറ്റുകളും പരിശോധിക്കുന്നു.
ഷാജഹാൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാക്കണം. ഉച്ചയ്ക്ക് ശേഷം അലുവ സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദ്ദേശം നൽകി. ഇന്നലെ രാത്രി 9 മണിയോടെയാണ് പറവൂർ സിഐയുടെ നേതൃത്വത്തിലുള്ള സംഘം കെഎം ഷാജഹാന്റെ തിരുവനന്തപുരം ഉള്ളൂർ ചെറുവയ്ക്കൽ വീട്ടിൽ റൈഡിന് എത്തിയത്..ഷാജഹാൻ യൂട്യൂബ് ചാനലിൽ വീഡിയോ അപ് ലോഡ് ചെയ്യാൻ ഉപയോഗിക്കുന്നതാണെന്ന നിലയിലാണ് ഐ ഫോൺ അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തതെന്ന് പറയുന്നു.




































