വാഹനം ഇടിച്ച് വയോധികൻ മരിച്ച കേസിൽ പോലീസ് ഒത്തുകളിയെന്ന് ആക്ഷേപം, SHO അനിൽകുമാറിന് താൽകാലിക ആശ്വാസം

Advertisement

തിരുവനന്തപുരം.കിളിമാനൂരിൽ SHO ഓടിച്ച വാഹനം ഇടിച്ച് വയോധികൻ മരിച്ച കേസിൽ പോലീസ് ഒത്തുകളിയിൽ SHO അനിൽകുമാറിന് താൽകാലിക ആശ്വാസം. തെളിവുകളുടെ അടിസ്ഥാനത്തിൽ ജാമ്യമില്ല വകുപ്പുകൾ നിലനിൽക്കില്ലെന്ന് തിരുവനന്തപുരം ഫാസ്റ്റ് ട്രാക്ക് കോടതി 3.
അനിൽകുമാറിന്‍റെ വാഹനമാണ് ഇടിച്ചത് എന്നതിന് തെളിവുകളില്ല.
സാക്ഷി മൊഴികളോ സിസിടിവി ദൃശ്യങ്ങളോ ഇല്ല. സംഭവം നടന്ന 50 കിലോമീറ്റർ ദൂരെയുള്ള സ്ഥലത്തെ വാഹനത്തിന്റെ ദൃശ്യങ്ങൾ തെളിവായി പരിഗണിക്കാൻ കഴിയില്ലെന്നും കോടതി.. പോലീസ് ചുമത്തിയ ജാമ്യമില്ലാ വകുപ്പുകൾ നിലനിലക്കാത്ത സാഹചര്യത്തിൽ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. തുടർ അന്വേഷണത്തിൽ കൂടുതൽ തെളിവുകൾ കണ്ടെത്തിയാൽ അന്വേഷണ സംഘത്തിന് അനിൽകുമാറിന്മേൽ ജാമ്യമില്ല വകുപ്പുകൾ ചുമത്താം.
കേസ് ആദ്യം അന്വേഷിച്ച കിളിമാനൂർ പോലീസാണ് SHO അനിൽകുമാറിനെതിരെ FIR രജിസ്റ്റർ ചെയ്തത്. തിരുവനന്തപുരം ക്രൈം ബ്രാഞ്ച് ആണ് കേസ് ഇപ്പോൾ അന്വേഷിക്കുന്നത്. സംഭവത്തിൽ ദക്ഷിണ മേഖല ഐജി അനിൽകുമാറിനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു

Advertisement