തിരുവനന്തപുരം. വിമാനത്താവളത്തിൽ നിന്ന് മൂന്നരക്കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവാണ് പിടികൂടിയത്. മലേഷ്യൻ എയർലൈൻസ് വിമാനത്തിൽ ബാങ്കോക്കിൽ നിന്ന് എത്തിയ യാത്രക്കാരിൽ നിന്നാണ് കഞ്ചാവ് പിടിച്ചത്. 3636 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് കണ്ടെത്തിയത്. ചെക്ക് ഇൻ സ്കാൻ ചെയ്താണ് ഒളിപ്പിച്ച നിലയിൽ ഉണ്ടായിരുന്ന കഞ്ചാവ് പിടിച്ചത്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന.






































