പത്തനംതിട്ട.സംസ്ഥാന സർക്കാറിന്റെ ആഗോള അയ്യപ്പ സംഗമത്തിന് ബദലായി ഹൈന്ദവ സംഘടനകള്‍ നടത്തുന്ന ശബരിമല സംരക്ഷണ സംഗമം നാളെ പന്തളത്ത്.
ശബരിമല വിശ്വാസം വികസനം സുരക്ഷാ എന്ന വിഷയത്തിൽ സെമിനാർ നടക്കും. ഉച്ചയ്ക്കു ശേഷമാണ് ഭക്തജനസംഗമം നടക്കുക. നാല് ജില്ലകളുടെ ഭക്തർ സംഗമത്തിൽ എത്തുമെന്ന് സംഘാടകസമിതി പ്രസിഡണ്ട് പി എൻ നാരായണവർമ . സമ്മേളനത്തിന് ആശംസ സന്ദേശവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിലാണ് പന്തളത്ത് ബദൽ അയ്യപ്പ സംഗമം നടത്തുന്നത്. ശബരിമല സംരക്ഷണ സംഗമം എന്ന പേരിൽ നടക്കുന്ന പരിപാടി രാവിലെ ആരംഭിക്കും. ശബരിമല വിശ്വാസം വികസനം സുരക്ഷാ എന്ന വിഷയത്തിൽ സെമിനാർ നടക്കും. വിവിധ ഹൈന്ദവ സംഘടനാ പ്രതിനിധികൾ സെമിനാറിന്റെ ഭാഗമാകും. ഉച്ചക്ക് ശേഷം നടക്കുന്ന ഭക്തജന സംഗമം തമിഴ്നാട് മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ അണ്ണാമല ഉദ്ഘാടനം ചെയ്യും. നാല് ജില്ലകളിൽ നിന്നായി ആയിരത്തോളം ഭക്തരെയാണ് സംഘാടകസമിതി പ്രതീക്ഷിക്കുന്നതെന്ന് സംഘാടകസമിതി അധ്യക്ഷൻ പി എൻ നാരായണവർമ്മ പറഞ്ഞു. പമ്പയിൽ നടന്നത് യഥാർത്ഥ ഭക്തജന സംഗമം അല്ലെന്നും പി എൻ നാരായണവർമ്മ.
യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ശബരിമല സംരക്ഷണ സമ്മേളനത്തിന് ആശംസ നേർന്ന് സന്ദേശം അയച്ചു.
ഐക്യവും സാമൂഹിക മൈത്രിയും ശക്തിപ്പെടുത്തുന്നതിന് സനാതന മൂല്യങ്ങളും സംസ്കാരവും വ്യാപിപ്പിക്കണം.ശബരിമല കർമ്മസമിതിയുടെ പരിശ്രമം പ്രശംസനീയമെന്നും യോഗയെ ആദിത്യനാഥ് അയച്ച ആശംസ സന്ദേശത്തിൽ പറയുന്നു. കഴിഞ്ഞദിവസം സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമത്തിൽ യോഗി ആശംസകൾ നേർന്നിരുന്നു.

































