പത്തനംതിട്ട.ശബരിമല ദ്വാരപാലക ശില്പത്തിലെ സ്വർണ്ണപ്പാളികൾ സന്നിധാനത്ത് എത്തിച്ചു. ചെന്നൈയിൽ നിന്ന് അറ്റകുറ്റപ്പണികൾ
പൂർത്തിയാക്കി ഇന്നലെ രാത്രിയാണ് സ്വർണ്ണപ്പാളികൾ സന്നിധാനത്ത് എത്തിച്ചത്.
ഇന്നലെ രാത്രി അതീവ രഹസ്യമായാണ് ദ്വാരപാലക ശില്പത്തിന്റെ സ്വർണ്ണപ്പാളികൾ സന്നിധാനത്ത് എത്തിച്ചത്. നിലവിൽ ദേവസ്വം സ്റ്റോർ റൂമിലാണ് സ്വർണ്ണപ്പാളികൾ സൂക്ഷിച്ചിരിക്കുന്നത്.തന്ത്രിയോട് കൂടിയാലോചിച്ച് സ്വർണ്ണപ്പാളികൾ ദ്വാരപാലക ശില്പത്തിൽ വീണ്ടും സ്ഥാപിക്കും. ശുദ്ധികലശം ഉൾപ്പെടെ നടത്തേണ്ടതിനാൽ തന്ത്രിയായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.
അയ്യപ്പ ശ്രീ കോവിലിന്റെ വാതിലിനും കേടുപാടുകൾ കണ്ടെത്തിയിരുന്നു. സ്വർണ്ണപ്പാളികളുടെ പുനസ്ഥാപനവും വാതിലിന്റെ അറ്റകുറ്റപ്പണികളും ഒരുമിച്ചു പൂർത്തിയാക്കി ശുദ്ധികലശം ചെയ്യാനായിരുന്നു നേരത്തെ ബോർഡ് തീരുമാനം. ഇന്ന് സ്വർണ്ണപ്പാളികൾ ദ്വാരപാലക ശില്പത്തിൽ സ്ഥാപിച്ചില്ലെങ്കിൽ തുലാമാസ പൂജകൾക്ക് നട തുറക്കുമ്പോൾ ആയിരിക്കും മേൽ നടപടികൾ സ്വീകരിക്കുക. അതേസമയം സ്വർണ്ണപ്പാളികൾ സന്നിധാനത്ത് തിരികെ വിവരം ദേവസ്വം ബോർഡ് ഉടൻ ഹൈക്കോടതിയെയും ദേവസ്വം സ്പെഷ്യൽ ഓഫീസറെയും അറിയിക്കും. അടിയന്തരമായി അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി സ്വർണ്ണപ്പാളികൾ തിരികെ എത്തിക്കാൻ ആയിരുന്നു ഹൈക്കോടതി നിർദ്ദേശം .





































