കിരീടം പാലം… സിനിമാ ടൂറിസം പദ്ധതി പൂർത്തീകരണ ഘട്ടത്തിൽ

Advertisement

കേരളത്തിലെ ആദ്യത്തെ സിനിമാ ടൂറിസം പദ്ധതി യാഥാർഥ്യമാവുകയാണ്. തിരുവനന്തപുരം ജില്ലയിലെ കിരീടം പാലം സിനിമാ ടൂറിസം പദ്ധതി പൂർത്തീകരണ ഘട്ടത്തിൽ എത്തിയതായി ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. രാജ്യത്ത് ഒരു സംസ്ഥാനത്ത് സിനിമ ടൂറിസം പദ്ധതി ആദ്യമായി ആരംഭിക്കുന്നത് കേരളത്തിലാണ്. പദ്ധതിയുടെ ഭാഗമായി ലോഹിതദാസ് എഴുതി സിബി മലയിൽ സംവിധാനം ചെയ്ത മോഹൻലാൽ നായകനായ മലയാളിയുടെ മനസ്സിൽ നിന്ന് മായാത്ത, ‘കിരീടം’ സിനിമയിലെ പ്രധാന രംഗങ്ങൾ ചിത്രീകരിച്ച തിരുവനന്തപുരത്തെ വെള്ളായണി കായലിന്‍റെ ഭാഗമായ പാലവും പ്രദേശവും വികസിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു എന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

Advertisement