2025 സെപ്തംബർ 21 ഞായർ
BREAKING NEWS
👉കൊല്ലം ക്ലാപ്പനയിൽ കുടുംബാരോഗ്യ കേന്ദ്രം വഴി വിതരണം ചെയ്ത ബിപിയുടെ ഗുളിക കഴിച്ചവർക്ക് ശാരീരിക പ്രശ്നങ്ങൾ
👉പരാതിയുമായി രോഗികൾ ആശുപത്രിയിൽ. ഗുളികയുടെ വിതരണം നിർത്തിയെന്ന് ക്ലാപ്പന പഞ്ചായത്ത്.
👉ദാദാ സാഹേബ് ഫാൽക്കെ പുരസ്ക്കാരം നേടിയ മലയാളത്തിൻ്റെ നടന വിസ്മയം മോഹൻലാലിന് അഭിനന്ദന പ്രവാഹം

👉വലിയ സന്തോഷമെന്നും എല്ലാവർക്കും നന്ദിയെന്നും മോഹൻലാൽ
👉 കാട്ടാനയുടെ ആനയുടെ ചവിട്ടേറ്റ് പാലോട് ഇടിഞ്ഞാർ സ്വദേശി ജിതേന്ദ്രൻ്റെ വാരിയെല്ലുകൾ പൊട്ടി
👉 ഇന്ന് രാവിലെ ജോലി സ്ഥലത്തേക് സ്കൂട്ടറിൽ പോകുന്നതിനിടെയായിരുന്നു കാട്ടാനയുടെ അക്രമം

🌴 കേരളീയം 🌴
🙏 ശബരിമല വികസനത്തിന് 18 അംഗ സമിതി പ്രഖ്യാപിച്ച് ആഗോള അയ്യപ്പ സംഗമത്തിന് സമാപനം. മാറുന്ന കാലത്തിനനുസരിച്ച് ഉയര്‍ന്നു ചിന്തിക്കുന്നത് കൊണ്ടാണ് ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചതെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പറഞ്ഞു.
🙏 പമ്പയില്‍ സംഘടിപ്പിച്ച ആഗോള അയ്യപ്പസംഗമത്തില്‍ പ്രതീക്ഷച്ചതില്‍ കൂടുതല്‍ പങ്കാളിത്തം ഉണ്ടായെന്ന് ദേവസ്വം മന്ത്രി വിഎന്‍ വാസവന്‍. 4126 പേര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തുവെന്നും 2125 പേര്‍ കേരളത്തിന് പുറത്തുനിന്നും എത്തിയവരാണെന്നും ഇതില്‍ തമിഴ്നാട്ടില്‍ നിന്നുള്ളവരാണ് കൂടുതലുള്ളതെന്നും മന്ത്രി പറഞ്ഞു.

🙏 സംസ്ഥാനത്തെ തദ്ദേശസ്ഥാപന പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ചിഹ്നം അനുവദിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ കരട് വിജ്ഞാപനം പുറപ്പെടുവിച്ചു.
🙏 വയനാട്ടില്‍ കുഴല്‍പ്പണം തട്ടിയെടുക്കാന്‍ ശ്രമിച്ചതിന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൂട്ട നടപടി. വൈത്തിരി സ്റ്റേഷനിലെ നാല് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു. ഈ മാസം 17നാണ് കുഴല്‍പ്പണം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം ഉണ്ടായത്.

🙏 തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ വൈദ്യുതി വിഭാഗം ജീവനക്കാരെ വെട്ടിക്കുറച്ച തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഉത്തരവ് മരവിപ്പിച്ചതായി മേയര്‍ എംകെ വര്‍ഗ്ഗീസ്. പ്രതിസന്ധി പരിഹരിക്കാന്‍ ഈ മാസം 23ന് മന്ത്രിയുമായി ചര്‍ച്ച നടത്തും.
🙏 ഭിന്നശേഷി അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് എയ്ഡഡ് സ്‌കൂള്‍ മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തിയതായി മന്ത്രി വി ശിവന്‍കുട്ടി. സര്‍ക്കാറിന് ഇക്കാര്യത്തില്‍ തുറന്ന മനസാണുള്ളതെന്ന് വ്യക്തമാക്കിയ മന്ത്രി, കോടതി വിധിയില്‍ വെള്ളം ചേര്‍ക്കാനുള്ള ബോധപൂര്‍വ ശ്രമം ഒരു വിഭാഗം നടത്തുന്നുണ്ടെന്നും ആരോപിച്ചു.

🙏 മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. നാടാര്‍ സംവരണ വിഷയത്തില്‍ മറ്റാരും കാണിക്കാത്ത ആര്‍ജവം കാണിച്ചയാളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് ക്ലീമിസ് ബാവ പറഞ്ഞു.
🙏 സിപിഎം നേതാവ് കെ ജെ ഷൈനിനെതിരെയുള്ള അശ്ലീല പ്രചാരണത്തിലും സൈബര്‍ ആക്രമണത്തിലും പ്രതികരിച്ച് വൈപ്പിന്‍ എംഎല്‍എ കെ.എന്‍ ഉണ്ണികൃഷ്ണന്‍. സൈബര്‍ ആക്രമണത്തില്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും മുനമ്പം ഡിവൈഎസ്പിക്കും പരാതി നല്‍കിയിരുന്നുതെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

🇳🇪 ദേശീയം 🇳🇪
🙏 ഇന്ത്യയുടെ പ്രധാന ശത്രു ആശ്രിതത്വമാണെന്നും അത് തകര്‍ക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. വിദേശ രാജ്യങ്ങളെ ആശ്രയിക്കുംതോറും ഇന്ത്യയുടെ പരാജയവും വര്‍ധിക്കുമെന്നും ഇത് മറികടക്കാന്‍ രാജ്യം ആത്മനിര്‍ഭര്‍ ആയി മാറണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
🙏 ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ദാദാ സാഹേബ് ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം മലയാളികളുടെ സ്വകാര്യ അഹങ്കാരമായ നടന്‍ മോഹന്‍ലാലിന്. 2023ലെ പരമോന്നത പുരസ്‌ക്കാരമാണ് നടന് ലഭിച്ചിരിക്കുന്നത്. തലമുറകളെ പ്രചോദിപ്പിക്കുന്ന സിനിമാ യാത്രയാണ് മോഹന്‍ലാലിന്റേതെന്നാണ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം വിശേഷിപ്പിച്ചിരിക്കുന്നത്.

🙏 ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം സ്വന്തമാക്കിയ നടന്‍ മോഹന്‍ലാലിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മോഹന്‍ലാല്‍ അഭിനയ മികവിന്റെ പ്രതീകമാണ്. .
🙏 ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചതിന് പിന്നാലെ മോഹന്‍ലാലിനെ പ്രശംസിച്ച് നടന്‍ മമ്മൂട്ടി. അര്‍ഹിച്ച ബഹുമതിയാണ് ലാലിന് ലഭിച്ചതെന്നും അഭിമാനവും സന്തോഷവും തോന്നുന്നുണ്ടെന്നും മമ്മൂട്ടി പറഞ്ഞു.

🙏 ഇന്ത്യന്‍ സിനിമയുടെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി നടന്‍ മോഹന്‍ലാല്‍. ഇത് വലിയ അംഗീകാരമാണെന്നും മലയാള സിനിമയ്ക്കും കൂടിയുള്ള നേട്ടമാണിതെന്നും മോഹന്‍ലാല്‍ പറഞ്ഞു.
🙏 ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരത്തിന് അര്‍ഹനായ മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാലിന് ആശംസയുമായി കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവ്. ലാലേട്ടന് അഭിനന്ദനങ്ങള്‍ എന്ന് കുറിച്ചുകൊണ്ടാണ് കേന്ദ്ര മന്ത്രി അഭിനന്ദനം അറിയിച്ചത്.

🙏 തമിഴക വെട്രി കഴകം പ്രസിഡന്റും സൂപ്പര്‍താരവുമായ വിജയ്യുടെ സംസ്ഥാന പര്യടനം രണ്ടാം ദിവസത്തില്‍. തീരദേശ ജില്ലയായ നാഗപ്പട്ടണത്തെ ആവേശത്തിലാക്കിയ വിജയ് പൊതുയോഗത്തില്‍ സംസാരിച്ചു.
🙏 ഇന്ത്യക്കുള്ളത് ദുര്‍ബലനായ ഒരു പ്രധാനമന്ത്രിയാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. എച്ച് 1 ബി വിസയ്ക്കുള്ള ഫീസ് ഒറ്റയടിക്ക് ഒരുലക്ഷം ഡോളറായി ഉയര്‍ത്തിയ യുഎസ് നടപടിക്ക് പിന്നാലെയാണ് വിസാ ഫീസ് വര്‍ധനയെക്കുറിച്ചുള്ള വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചുള്ള രാഹുലിന്റെ വിമര്‍ശനം.

🇦🇽 അന്തർദേശീയം 🇦🇺
🙏 ഇന്ത്യ പാക്കിസ്ഥാനെതിരെ യുദ്ധം പ്രഖ്യാപിച്ചാല്‍ സൗദി അറേബ്യ പാക്കിസ്ഥാന്റെ സഹായത്തിനെത്തുമെന്ന് പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. സൗദി അറേബ്യയ്‌ക്കെതിരെയോ പാക്കിസ്ഥാനെതിരെയോ ഒരു ആക്രമണമുണ്ടായാല്‍ സംയുക്തമായി അതിനെ പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
🙏 ബന്ദികളാക്കപ്പെട്ട ഇസ്രയേലുകാരുടെ പേരില്‍ ‘വിടവാങ്ങല്‍’ പോസ്റ്റര്‍ ഒരുക്കി ഹമാസിന്റെ സായുധസേനാ വിഭാഗം. ബന്ദികളാക്കപ്പെട്ട നാല്‍പ്പതിലധികം പേരുടെ ചിത്രമാണ് വിടവാങ്ങല്‍ ചിത്രമെന്ന അടിക്കുറിപ്പോടെ ഖസം ബ്രിഗേഡ് പുറത്തിറക്കിയത്.

🙏 പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്ന് പോര്‍ച്ചുഗല്‍. ന്യൂയോര്‍ക്കില്‍ വച്ച് യുഎന്‍ ജനറല്‍ അസംബ്ലി അടുത്ത ആഴ്ച ചേരുന്നതിന് മുന്നോടിയായാണ് പോര്‍ച്ചുഗലിന്റെ പ്രഖ്യാപനം.
🙏 സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് യൂറോപ്പിലെ വിമാനത്താവളങ്ങളില്‍ സേവനം തടസപ്പെട്ടു. ലണ്ടനിലെ ഹീത്രോ, ബ്രസ്സല്‍സ്, ബെര്‍ലിന്‍ എന്നിവയുള്‍പ്പെടെ നിരവധി പ്രമുഖ യൂറോപ്യന്‍ വിമാനത്താവളങ്ങളിലാണ് തടസമുണ്ടായത്. ആയിരക്കണക്കിന് യാത്രക്കാര്‍ യാത്ര ചെയ്യാന്‍ സാധിക്കാതെ വലഞ്ഞു.

🏏കായികം🏏
🙏 ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹിയും മുന്‍ ഇന്ത്യന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരവുമായ മിഥുന്‍ മന്‍ഹാസ് ബിസിസിഐ പ്രസിഡന്റാകും. അമിത് ഷായുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ മിഥുന്‍ മന്‍ഹാസിന്റെ പേരില്‍ നാമനിര്‍ദേശ പത്രിക നല്‍കാന്‍ തീരുമാനമായി.
🙏 ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ഓസ്ട്രേലിയന്‍ വനിതകള്‍ക്ക് മുന്നില്‍ പൊരുതി വീണ് ഇന്ത്യന്‍ വനിതകള്‍. ആദ്യം ബാറ്റ് ചെയ്ത് ഓസ്ട്രേലിയ ഉയര്‍ത്തിയ 413 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് വീരോചിതമായി പോരാടിയ ഇന്ത്യന്‍ വനിതകള്‍ 43 റണ്‍സകലെ പൊരുതി വീണു.

🙏ഏകദിന ക്രിക്കറ്റിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറി കുറിച്ച സ്മൃതി മന്ദാനയുടെയും അര്‍ധസെഞ്ചുറികളുമായി പൊരുതിയ ദീപ്തി ശര്‍മയുടെയും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെയും പോരാട്ടമാണ് ഇന്ത്യയെ അവിശ്വസനീയ വിജയത്തിന് അടുത്തെത്തിച്ചത്.
🙏 ഏഷ്യാകപ്പ് ട്വന്റി-20 ക്രിക്കറ്റ് സൂപ്പര്‍ ഫോറിലെ ആദ്യമത്സരത്തില്‍ ശ്രീലങ്കക്കെതിരെ ബംഗ്ലാദേശിന് നാല് വിക്കറ്റിന്റെ ആവേശ ജയം. 37 പന്തില്‍ പുറത്താകാതെ 64 റണ്‍സെടുത്ത ദസന്‍ ഷനകയുടെ മികവില്‍ ശ്രീലങ്ക 7 വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സെടുത്തു.






































