ദാദാസാഹിബ് ഫാൽക്കേ പുരസ്കാര തിളക്കത്തിനിടെ മോഹൻലാൽ കൊച്ചിയിൽ. ചെന്നൈയിൽ നിന്നും ഏഴ് മണിയോടെയാണ് കൊച്ചിയിൽ എത്തിയത്. ഇത് തനിക്ക് മാത്രമുള്ള പുരസ്‌കാരമല്ലെന്നും, മലയാള സിനിമയക്കും തന്നോടൊപ്പം സഞ്ചരിച്ച എല്ലാവര്‍ക്കമുള്ള അംഗീകാരമാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. കൊച്ചി എയർപോട്ടിൽ മാധ്യമങ്ങളെ കാണുന്നതിനിടെയാണ് നടന്റെ പ്രതികരണം. മമ്മൂട്ടിയുടെ അഭിനന്ദനത്തിനുള്ള സ്നേഹവും മോഹൻലാൽ അറിയിച്ചു. അദ്ദേഹത്തിന്റെ വലിയ മനസിന് നന്ദി പറയുന്നു എന്നാണ് മോഹൻലാൽ പറയുന്നത്.
അവാർഡ് ലഭിച്ചതിന്റെ സന്തോഷം മോഹൻലാൽ സുഹൃത്തുക്കൾക്കൊപ്പം പങ്കിടും. കൊച്ചി ക്രൗൺ പ്ലാസയിലാണ് പരിപാടി നടക്കുക. അതിനുശേഷം മാധ്യമങ്ങളെ കാണും.
2023ലെ പുരസ്കാരമാണ് കേന്ദ്ര സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബർ 23ന് നടക്കുന്ന ദേശീയ ചലച്ചിത്ര പുരസ്കാരദാന ചടങ്ങിൽവെച്ച് പുരസ്കാരം മോഹൻലാലിന് സമ്മാനിക്കും.
































