അയ്യപ്പസംഗമം വൻ പരാജയം എന്ന് കെപിസിസി വിലയിരുത്തല്‍

Advertisement

തിരുവനന്തപുരം.ആഗോള അയ്യപ്പ സംഗമം കഴിഞ്ഞതിന് പിന്നാലെ രാഷ്ട്രീയ ചർച്ചകൾ സജീവം. അയ്യപ്പ സംഗമം വൻ പരാജയം എന്നാണ് കെ.പി.സി.സി വിലയിരുത്തുന്നത്. പങ്കാളിത്തം ഉൾപ്പെടെ കുറവാണെന്ന് കാണിച്ച് പ്രചരണം നടത്താനും കെപിസിസി തീരുമാനിച്ചു. ഒഴിഞ്ഞ കസേരകൾ ഉള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ കോൺഗ്രസ് അണികൾ പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ സെഷനുകളിലെ ഇടവേളയിലെ ദൃശ്യങ്ങളാണ് പ്രചരിപ്പിക്കുന്നത് എന്നുള്ളതാണ് സിപിഐഎമ്മിന്റെ പ്രതിരോധം. അയ്യപ്പ സംഗമം വലിയ വിജയമാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് വാദിക്കുന്നു. എന്നാൽ പ്രതീക്ഷിച്ച പങ്കാളിത്തം ഉണ്ടായില്ല എന്ന് അഭിപ്രായമുള്ളവരും ഉണ്ട്. അതിനിടെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആശംസ സന്ദേശം അയച്ചത് ബിജെപി സംസ്ഥാന നേതൃത്വത്തെ കുഴച്ചു. സംസ്ഥാനതലത്തിൽ ബിജെപി ബഹിഷ്കരിച്ച പരിപാടിക്ക് ബിജെപിയുടെ പ്രധാനപ്പെട്ട നേതാവ് ആശംസ നൽകിയത് അണികൾക്കിടയിൽ വിശദീകരിക്കേണ്ടിവരും.

Advertisement