എം എസ് സി എൽസ കപ്പൽ അപകടം തെക്ക് കിഴക്കൻ അറബിക്കടലിൽ വൻ പാരിസ്ഥിതിക ആഘാതം ഉണ്ടാക്കി, റിപ്പോര്‍ട്ട്

Advertisement

കൊച്ചി. എം എസ് സി എൽസ കപ്പൽ അപകടം തെക്ക് കിഴക്കൻ അറബിക്കടലിൽ വൻ പാരിസ്ഥിതിക ആഘാതം ഉണ്ടാക്കിയതായി പഠന റിപ്പോർട്ട്. കേന്ദ്ര ഭൌമശാസ്ത്ര മന്ത്രാലയം തയ്യാറാക്കിയ റിപ്പോർട്ടിലാണ് കടൽ നേരിടുന്ന പാരിസ്ഥിതിക ആഘാതങ്ങളെ കുറിച്ച് വിശദാംശങ്ങൾ ഉൾപ്പെട്ടത്. കടൽവെള്ളത്തിന്റെ പ്രതലത്തിലും, താഴ്ച്ചയിലും നാഫ്തലിന്റെയും, ഖന ലോഹങ്ങളുടെയും സാനിധ്യം കണ്ടെത്തി. നിക്കൽ, ലെഡ്, കോപ്പർ തുടങ്ങിയ ഘന ലോഹങ്ങളുടെ സാന്നിധ്യം അപകടകരമെന്നും റിപ്പോർട്ടിൽ പറയുന്നു. മത്സ്യങ്ങളിലൂടെ ഖനലോഹ സാനിധ്യം മനുഷ്യരിലേക്ക് എത്താമെന്ന മുന്നറിയിപ്പും റിപ്പോർട്ട് നൽകുന്നു.

അറബിക്കടലിൽ മുങ്ങിയ എം എസ് സി എൽസ ത്രി കപ്പൽ വലിയ പാരിസ്ഥിതിക ആഘാതം ഉണ്ടാക്കി എന്ന റിപ്പോർട്ടാണ് കേന്ദ്ര ഭൌമശാസ്ത്ര മന്ത്രാലയം പുറത്ത് വിട്ടത്. തെക്ക് കിഴക്കൻ അറബിക്കടലിൽ ഉണ്ടാക്കിയ ആഘാതം ചെറുതല്ല. കൊച്ചി മുതൽ കന്യാകുമാരി വരെ ശേഖരിച്ച സാമ്പിളുകളുടെ വിശദമായ പരിശോധനയ്ക്ക് ശേഷമാണ് റിപ്പോർട്ട് പുറത്ത് വന്നത്. കടൽ വെള്ളത്തിന്റെ ഉപരിഘടനയിലും, താഴ്ച്ചയിലും ഖന ലോഹ സാന്നിധ്യം കണ്ടെത്തി. നാഫ്തലിൻ, ലെഡ് , കോപ്പർ, നിക്കൽ തുടങ്ങിയവ യുടെ സാനിധ്യം മനുഷ്യനും, കടലിലെ ജൈവവൈവിധ്യത്തിനും ദോഷകരമാണ്. മത്സ്യങ്ങളിലൂടെ ഈ ഖന ലോഹങ്ങൾ മനുഷ്യരിലേക്ക് എത്താനുള്ള സാധ്യത ഉള്ളതായി റിപ്പോർട്ടിൽ പറയുന്നു. മുങ്ങുന്ന സമയത്ത് കപ്പലിൽ 367 ടൺ ഫർണസ് ഓയിലും, 84 ടൺ ലോ സൾഫർ ഡീസലും ഉണ്ടായിരുന്നു. ഈ ഭാഗത്ത് ഹൈഡ്രോ കാർബൺ സാന്നിധ്യം കാണുന്നത് ഇപ്പോഴും എണ്ണചോർച്ച വ്യക്തമാക്കുന്നതാണ്. സമുദ്രത്തിന്റെയു, മത്സ്യ വൈവിധ്യത്തിന്റെയും സംരക്ഷണത്തിന് ദീർഘകാല നിരീക്ഷണവും, പരിഹാര നടപടികളും വേണമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. മത്സ്യതൊഴിലാളികൾ അടക്കം നേരത്തെ ഉന്നയിച്ച അതെ ആശങ്കകളാണ് ഇപ്പോൾ പഠനത്തിലൂടെ തെളിഞ്ഞതെന്നതും ശ്രദ്ധേയമാണ്

Advertisement