തിരുവനന്തപുരം: നെയ്യാറ്റിന്‍കര കുന്നത്തുകാലില്‍ തെങ്ങ് കടപുഴകി വീണ് തൊഴിലുറപ്പ് തൊഴിലാളികളായ രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യമുണ്ടായ സംഭവത്തിൻ്റെ ഞെട്ടൽ മാറാതെ സഹപ്രവർത്തകർ.
പത്ത് മണിയോടെ ഭക്ഷണം കഴിക്കുന്നതിനായി പാലത്തിന് മുകളില്‍ ഇരിക്കുമ്പോഴാണ് തെങ്ങ് കടപുഴകി വീഴുന്നത്.
കുന്നത്തുകാല്‍ ചാവടി സ്വദേശികളായ വസന്ത കുമാരി (65) ചന്ദ്രിക (65) എന്നിവരാണ് മരിച്ചത്.
അഞ്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
കുന്നൂര്‍ക്കോണം ഭാഗത്ത് തൊഴിലുറപ്പ് ജോലി ചെയ്യുന്നതിനിടെയായിരുന്നു അപകടം.
കാരക്കോണം മെഡിക്കല്‍ കോളജ് ആശുപത്രിയിലുളള മൃതദേഹങ്ങൾ പോസ്റ്റ് മാർട്ടം നടപടിക്രമങ്ങള്‍ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് അറിയിച്ചു.കഴിഞ്ഞ 4 ദിവസമായി ഇവിടെ ജോലി നടന്നു വരികയാണ്.ഒരു തോട് വൃത്തിയാക്കി വരികയായിരുന്നു. 50 ഓളം തൊഴിലാളികൾ ഇവിടെ പണികളിൽ ഏർപ്പെട്ടിരുന്നു.
Home News Breaking News അന്നം തേടി ഇറങ്ങി, കണ്ണീരോടെ മടങ്ങി;തൊഴിലുറപ്പ് തൊഴിലാളികളുടെ വേർപാടിൽ നടുങ്ങി സഹപ്രവർത്തകർ




































