തിരുവനന്തപുരം:തൊഴിലുറപ്പ് തൊഴിലാളികളുടെ മേൽ തെങ്ങ് വീണ് രണ്ട് സ്ത്രീകൾക്ക്
ദാരുണാന്ത്യം. തിരുവനന്തപുരം കാട്ടാക്കട കുന്നത്തുകാൽ ചാവടിനടയിൽ ഇന്ന് രാവിലെ 11 ഓടെയായിരുന്നു സംഭവം.ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ചാവടി സ്വദേശികളായ ചന്ദ്രിക (65) വസന്ത (65) എന്നിവരാണ് മരിച്ചത്. സ്നേഹലത, ഉഷ എന്നിവരെ ഗുരുതര പരിക്കുകളോടെ കാരക്കോണം സി എസ് ഐ മെഡിക്കൽ കോളണ്ടിലേക്ക് മാറ്റി.
തൊഴിലാളികൾ വിശ്രമസമയത്ത് കാപ്പി കുടിച്ചു കൊണ്ടിരുന്നപ്പോൾ സമീപത്ത് ഉണങ്ങി മണ്ട പോയി നിന്ന തെങ്ങ് കലുങ്കിന് മേൽ വീണു. അതിന് കീഴിൽ ഇരുന്ന തൊഴിലാളികളുടെ മേൽ പതിക്കുകയായിരുന്നു. മരിച്ച രണ്ട് പേർക്കും തലയ്ക്കായിരുന്നു പരിക്കേറ്റത്.50 ഓളം തൊഴിലാളികൾ ഈ സമയത്ത് സ്ഥലത്തുണ്ടായിരുന്നു.
Home News Breaking News തിരുവനന്തപുരം കുന്നത്ത് കാലിൽ തെങ്ങ് വീണ് രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾ മരിച്ചു





































