തിരുമലയിൽ ബിജെപി കൗൺസിലർ തൂങ്ങി മരിച്ച നിലയിൽ, റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർക്ക് നേരെ കൈയ്യേറ്റം

Advertisement

തിരുവനന്തപുരം: ബിജെപിയുടെ തിരുമല വാർഡ് കൗൺസിലർ തിരുമല അനിലിനെ ഓഫീസ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. രാവിലെ 10.30 ഓടെയാണ് തിരുമലയിലുള്ള ഓഫീസിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടത്. വലിയശാല സഹകരണ ബാങ്കിൻ്റെ പ്രസിഡൻ്റ് കൂടിയ അനിൽ ബാങ്കിലെ സാമ്പത്തിക പ്രതിസന്ധിയിൽ പാർട്ടിയിൽ നിന്ന് സഹായം ഉണ്ടായില്ലെന്ന് ആത്മഹത്യ കുറിപ്പ് എഴുതി വെച്ചിരുന്നു.ഇത് പോലീസ് കണ്ടെടുത്തു.മേയർ ആര്യാരാജേന്ദ്രൻ, ഡപ്യൂട്ടി മേയർ രാജു, ബിജെപി നേതാക്കളായ വിവി രാജേഷ് തുടങ്ങിയവർ സ്ഥലത്തെത്തി.

ഇതിനിടെ സംഭവം അറിഞ്ഞ് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെ ബിജെപി പ്രവർത്തകർ കൈയ്യേറ്റം ചെയ്തു. ചാനൽ ക്യാമകൾ നിലത്ത് വീണ് പൊട്ടി. പലരേയും ക്രൂരമായി മർദിച്ചു. പടിക്കെട്ടിൽ നിന്ന് പലരേയും ബിജെപി പ്രവർത്തകർ തള്ളി താഴെയിട്ടു.24 ക്യാമറാമാൻ രാജ് കിരണിൻ്റെ മുഖത്തടിച്ചു. വനിതാ മാധ്യമ പ്രവർ ഉൾപ്പെടെ നിരവധി മാധ്യമ പ്രവർത്തകർക്ക് പരിക്കേറ്റു.

Advertisement