വാർത്താ നോട്ടം

Advertisement


2025 സെപ്തംബർ 20 ശനി

BREAKING NEWS

👉പമ്പാതീരത്ത് ആഗോള അയ്യപ്പ സംഗമത്തിന് തുടക്കം

👉മന്ത്രി വി എൻ വാസൻ്റെ അധ്യക്ഷതയിൽ ചേർന്ന സംഗമം കൈതപ്രം ദാമോധരൻ നമ്പൂതിരിയുടെ പ്രാർത്ഥനാ ഗീതത്തോടെയാണ് തുടങ്ങിയത്.

👉പാലക്കാട് രാഹുൽ മാങ്കുട്ടത്തിലിൻ്റെ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ച ബിജെപി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി

👉നിലപാടിലുറച്ച് കെ.ജെ.ഷൈൻ;മുതിർന്ന നേതാക്കൾ അറിയാതെ ഒന്നും സംഭവിക്കില്ലെന്നും ഷൈൻ



👉അമീബിക്ക് മസ്തിഷ്ക്കജ്വരം: സംസ്ഥാനത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യ വകുപ്പ്


👉തിരുവനന്തപുരം പേരൂർക്കട എസ്എപി ക്യാമ്പിൽ പൊലീസ് ട്രെയിനി ആനന്ദ് തൂങ്ങി മരിച്ച കേസിൽ പോലീസ് റിപ്പോർട്ട് തള്ളി കുടുംബം.


👉 ക്യാമ്പിൽ ജാതി പീഡനവും ശാരീരിക പീഡനവും നടന്നിട്ടില്ലെന്നും ആനന്ദ് വിഷാദരോഗത്തിന് അടിമയായിരുന്നു എന്നുമാണ് പേരൂർക്കട പോലീസിന്റെ റിപ്പോർട്ട്.

👉 മകന് വിഷാദരോഗം ഇല്ലെന്നും മരിച്ച ദിവസം രാവിലെയും  സന്തോഷത്തോടെയാണ് ഫോൺ വിളിച്ചപ്പോൾ സംസാരിച്ചതെന്നും അമ്മ ചന്ദ്രിക.


👉ക്യാമ്പിൽ വീഴ്ചയുണ്ടായോ എന്നതിൽ 
ബറ്റാലിയൻ ഡിഐജി അരുൾ ബി കൃഷ്ണയുടെ മേൽനോട്ടത്തിൽ വനിതാ ബറ്റാലിയൻ കമാൻഡന്റ് അന്വേഷിക്കും.


👉അടിയന്തരമായി അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് എഡിജിപി എസ് ശ്രീജിത്തിന്റെ നിർദേശം.

🌴കേരളീയം🌴


🙏 അശ്ലീല പ്രചാരണത്തിലും സൈബര്‍ ആക്രമണത്തിലും സിപിഎം നേതാവ് കെ ജെ ഷൈന്‍ നല്‍കിയ പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് എറണാകുളം റൂറല്‍ സൈബര്‍ പോലീസ്. കെഎം ഷാജഹാന്റെ യൂട്യൂബ് ചാനല്‍, പ്രാദേശിക കോണ്‍ഗ്രസ് നേതാവ് ഗോപാലകൃഷ്ണന്‍ ചെട്ടിശ്ശേരി എന്നിവരെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.



🙏 വലിയ ബോംബ് വരുമെന്ന് സതീശന്‍ പറഞ്ഞിരുന്നുവെന്നും പറവൂര്‍ കേന്ദ്രീകരിച്ചാകുമെന്ന് കരുതിയില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍.

🙏 ലൈംഗിക ആരോപണത്തില്‍ തന്നെയും പുകമറയില്‍ നിര്‍ത്തുന്നുവെന്ന പരാതിയില്‍ കെഎം ഷാജഹാന്റെ പ്രതിപക്ഷം എന്ന പേരിലുള്ള യൂട്യൂബ് ചാനലിനെതിരെ പിവി ശ്രീനിജന്‍ എംഎല്‍എ ഡിജിപിക്ക് പരാതി നല്‍കി.



🙏 സിപിഎം വനിതാ നേതാവ് കെ. ജെ. ഷൈനിനെതിരായ അപകീര്‍ത്തി പ്രചാരണക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട കെ.എം. ഷാജഹാന്‍ ഉള്‍പ്പെടെയുള്ളവരെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ നീക്കമെന്ന് സൂചന. ഷൈനിന്റെ പരാതി അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തിന് രൂപം നല്‍കി.



🙏 വിവരാവകാശ അപേക്ഷകളില്‍ സമയബന്ധിതമായി മറുപടി നല്‍കാതിരിക്കുകയും തെറ്റായ വിവരങ്ങള്‍ നല്‍കുകയും ചെയ്താല്‍ പിഴയും വകുപ്പ് തല നടപടികളും നേരിടേണ്ടി വരുമെന്ന് സംസ്ഥാന വിവരാവകാശ കമീഷണര്‍ അഡ്വ. ടി കെ രാമകൃഷ്ണന്‍.


🙏 സംസ്ഥാന സര്‍ക്കാരിന്റെ വികസന സദസ്സുമായി സഹകരിക്കുമെന്ന നിലപാടില്‍ നിന്ന് പിന്മാറി മുസ്ലീം ലീഗ് മലപ്പുറം ജില്ലാ നേതൃത്വം.



🙏 ഉന്നത ഉദ്യോഗസ്ഥന്‍ ചമഞ്ഞ് പെണ്‍കുട്ടികളെ പറ്റിച്ച് പണം തട്ടുന്നയാളെ കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ പുന്നപ്ര സ്വദേശി ദാറുല്‍ നജാത് വീട്ടില്‍ മുഹമ്മദ് അജ്മല്‍ ഹുസൈന്‍(29) ആണ് പിടിയിലായത്.


🙏 സുരേഷ് ഗോപി പരിഹസിച്ച ആനന്ദവല്ലിക്ക് കരുവന്നൂര്‍ ബാങ്ക് 10,000 മടക്കി നല്‍കി. സിപിഎം പ്രവര്‍ത്തകരാണ് ആനന്ദവല്ലിയെ വിളിച്ചു കൊണ്ടുപോയി 10,000 രൂപ വാങ്ങി നല്‍കിയത്.



🙏 പികെ ഫിറോസിനെതിരായ സാമ്പത്തിക ക്രമക്കേട് ആരോപണത്തില്‍ ഇഡിക്ക് പരാതി. സിപിഎം പ്രാദേശിക നേതാവും മലപ്പുറം നെടുവ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ എ.പി മുജീബാണ് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായ ഫിറോസിനെതിരെ പരാതി നല്‍കിയത്.




🙏 ഖദര്‍ ധരിക്കാത്തതിന് നേതാക്കളെ കുറ്റം പറയാന്‍ സാധിക്കില്ലെന്ന് കെപിസിസി വൈസ് പ്രിസിഡണ്ട് വി.ടി.ബല്‍റാം.  ഒരോരുത്തരുടെയും രൂചിയും ആശ്വാസവും താല്‍പര്യവും അനുസരിച്ചാണ് വസ്ത്രം ധരിക്കുന്നതെന്നും ബല്‍റാം പറഞ്ഞു.


   🇳🇪  ദേശീയം  🇳🇪


🙏 സാമൂഹികമാധ്യമക്കു
റിപ്പില്‍ ജെന്‍ സീ എന്ന വാക്ക് പ്രയോഗിച്ചതിന് പിന്നാലെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരേ അതിരൂക്ഷവിമര്‍ശനവുമായി ബിജെപി.രാജ്യത്ത് ആഭ്യന്തരയുദ്ധത്തിന് പ്രേരണ നല്‍കുകയാണെന്ന ആരോപണമാണ് പാര്‍ട്ടി ഉയര്‍ത്തിയിരിക്കുന്നത്.

🙏 ഇംഫാലില്‍ അസം റൈഫിള്‍സ് ട്രക്കിന് നേരെ ആക്രമണം. രണ്ട് പേര്‍ കൊല്ലപ്പെട്ടതായി വിവരം. ഇംഫാലിന്റെ സമീപ പ്രദേശത്തുള്ള നംബോള്‍ മേഖലയില്‍ ഇംഫാല്‍ വിമാനത്താവളത്തില്‍ നിന്ന് ഏകദേശം 8 കിലോമീറ്റര്‍ അകലെയാണ് ആക്രമണം നടന്നതെന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്.

🙏 പാകിസ്ഥാനിലും ബംഗ്ലാദേശിലും നേപ്പാളിലും സന്ദര്‍ശനം നടത്തിയപ്പോള്‍ തനിക്ക് സ്വന്തം നാട്ടില്‍ തോന്നുന്നതുപോലെ തോന്നിയെന്ന് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് മേധാവി സാം പിട്രോഡ. ഇന്ത്യയുടെ വിദേശനയത്തെക്കുറിച്ച് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.



🙏 ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം. കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എന്‍എസ്യുഐയെ പരാജയപ്പെടുത്തിയാണ് ആര്‍എസ്എസ് അനുകൂല വിദ്യാര്‍ത്ഥി സംഘടനയായ എബിവിപി നേട്ടം കൊയ്തത്.



🙏 സൗദി അറേബ്യയുമായുള്ളത് വിവിധ മേഖലകളിലെ തന്ത്രപ്രധാന പങ്കാളിത്തമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍. സൗദി- പാകിസ്ഥാന്‍ സൈനിക സഹകരണ കരാറിനോടാണ് പ്രതികരണം.


🙏 പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ മുരിദ്കെയിലുള്ള ലഷ്‌കര്‍-ഇ-തൊയ്ബ ആസ്ഥാനത്തിന് കനത്ത പ്രഹരമേറ്റെന്ന് വെളിപ്പെടുത്തി ലഷ്‌കര്‍-ഇ-തൊയ്ബ ഉന്നത കമാന്‍ഡര്‍.

   🇦🇽  അന്തർദേശീയം  🇦🇴

🙏 അഫ്ഗാനിസ്ഥാനിലെ സവ്വകലാശാല അധ്യാപനത്തില്‍ നിന്നും സ്ത്രീകള്‍ എഴുതിയ പുസ്തകങ്ങള്‍ നീക്കം ചെയ്ത് താലിബാന്‍. സ്ത്രീകള്‍ എഴുതിയ 140 പുസ്തകങ്ങളാണ് നീക്കിയത്. സ്ത്രീകളുടെ പുസ്തകങ്ങള്‍ക്ക് പുറമെ 680 പുസ്തകങ്ങള്‍ കൂടി ഇസ്ലാമിക നിയമങ്ങള്‍ക്കും ഭരണകൂടത്തിന്റെ നയങ്ങള്‍ക്കും എതിരാണെന്ന കാരണത്താല്‍ വിലക്കിയിട്ടുണ്ട്.



🙏  ഗാസ സിറ്റിയില്‍ ആക്രമണം വ്യാപിപ്പിച്ച് ഇസ്രയേല്‍ സൈന്യം. ബോംബിങ്ങിനു പുറമേ ടാങ്കുകള്‍ രൂക്ഷമായ പീരങ്കിയാക്രമണമാണു നടത്തുന്നത്. ആക്രമണത്തില്‍ 33 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. ആറു ലക്ഷത്തോളം പലസ്തീന്‍കാരാണ് ഗാസ സിറ്റിയില്‍ കുടുങ്ങിക്കിടക്കുന്നത്.



🙏 ഇന്ത്യയും പാകിസ്താനും തമ്മില്‍ മേയ്മാസത്തില്‍ നടന്നത് ഉള്‍പ്പെടെ 11 അന്താരാഷ്ട്ര സംഘര്‍ഷങ്ങള്‍ക്ക് മധ്യസ്ഥത വഹിച്ചുവെന്ന അവകാശവാദവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎസ് പ്രതിനിധിസഭയിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗമായ ബൈറോണ്‍ ഡൊണാള്‍ഡ്‌സിന്റെ അമേരിക്ക മധ്യസ്ഥത വഹിച്ചുവെന്ന് അവകാശപ്പെടുന്ന സാമൂഹികമാധ്യമത്തിലെ പഴയൊരു കുറിപ്പ് പങ്കുവെച്ചാണ് ട്രംപിന്റെ അവകാശവാദം.




     🏏  കായികം 🏏



🙏 ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഒമാനെ 21 റണ്‍സിന് കീഴടക്കി ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ഇന്ത്യ. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെടുത്തിരുന്നു.

🙏56 റണ്‍സെടുത്ത സഞ്ജു സാംസണാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 189 റണ്‍സ് വിജയലക്ഷ്യവുമായിറിങ്ങിയ ഒമാന്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുത്ത് മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെച്ച ശേഷമാണ് കീഴടങ്ങിയത്.


🙏ഗ്രൂപ്പില്‍ മൂന്ന് കളികളും ജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് ഇന്ത്യ സൂപ്പര്‍ ഫോര്‍ ഘട്ടത്തിലേക്ക് മുന്നേറിയത്. 21-ാം തീയതി സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യ, പാകിസ്താനെ നേരിടും.

Advertisement