ശ്രീ നാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ സപ്ലിമെന്ററി–ഇംപ്രൂവ്മെന്റ് പരീക്ഷകൾ ഒക്ടോബർ 11ന്‌ ആരംഭിക്കും

Advertisement

കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ സപ്ലിമെന്ററി–ഇംപ്രൂവ്മെന്റ് പരീക്ഷകൾ ഒക്ടോബർ 11ന്‌ ആരംഭിക്കും.


നാലാം സെമെസ്റ്റർ യുജി സപ്ലിമെന്ററി–ഇംപ്രൂവ്മെന്റ് (2022 അഡ്മിഷൻ), ഒന്നാം സെമെസ്റ്റർ പിജി സപ്ലിമെന്ററി (2022 അഡ്മിഷൻ), ഒന്നാം സെമസ്റ്റർ യുജി സപ്ലിമെന്ററി–ഇംപ്രൂവ്മെന്റ്(2024 ജൂലൈ അഡ്മിഷൻ), ഒന്നാം സെമസ്റ്റർ യുജി സപ്ലിമെന്ററി– ഇംപ്രൂവ്മെന്റ്(2023 ജൂലൈ അഡ്മിഷൻ),ഒന്നാം സെമസ്റ്റർ പിജി സപ്ലിമെന്ററി–ഇംപ്രൂവ്മെന്റ്(2023 ജൂലൈ അഡ്മിഷൻ) പരീക്ഷാ രജിസ്‌ട്രേഷൻ അപേക്ഷകൾക്ക്‌ പിഴ കൂടാതെ ഫീസ് ഓൺലൈനായി സെപ്‌തംബർ 26 വരെയും 210 രൂപ പിഴയോടെ 30 വരെയും 525 രൂപ അധിക പിഴയോടെ ഒക്ടോബർ മൂന്നുവരെയും യൂണിവേഴ്സിറ്റി വെബ് സൈറ്റ് (www.sgou.ac.in അല്ലെങ്കിൽ erp.sgou.ac.in) വഴി സമർപ്പിക്കാം.


ഫീസ് സംബന്ധമായ വിവരം, പരീക്ഷാത്തീയതി, സമയം എന്നിവ അടങ്ങിയ ടൈംടേബിളും പരീക്ഷാ കേന്ദ്രങ്ങളുടെ ലിസ്റ്റും അടങ്ങുന്ന വിശദമായ നോട്ടിഫിക്കേഷൻ സർവകലാശാല വെബ്സൈറ്റിലും ലേണർ സപ്പോർട്ട് സെന്ററുകളിലും ലഭിക്കും.


എക്‌സാമിനേഷൻ അഡ്മിറ്റ് കാർഡുകൾ ഒക്ടോബർ ആറു മുതൽ സ്റ്റുഡന്റസ് ഡാഷ് ബോർഡിൽനിന്ന് ഡൗൺലോഡ് ചെയ്യാം. അഡ്മിറ്റ് കാർഡിലെ വിവരങ്ങൾ കൃത്യമാണെന്ന് മുൻകൂട്ടി ഉറപ്പുവരുത്തണം. അഡ്മിറ്റ് കാർഡിന് പുറമെ ആധാർ കാർഡ്, വോട്ടേഴ്‌സ് ഐഡി, ഡ്രൈവിങ് ലൈസൻസ്, യൂണിവേഴ്സിറ്റി ഐഡി കാർഡ് എന്നിവയിൽ ഏതെങ്കിലും ഒന്ന് പരീക്ഷാ കേന്ദ്രങ്ങളിൽ ഹാജരാക്കണമെന്ന്‌ പരീക്ഷാ കൺട്രോളർ അറിയിച്ചു. ഫോൺ: 9188920013, 9188920014 (പ്രവൃത്തി സമയങ്ങളിൽ മാത്രം).

Advertisement