കൊച്ചി. കെ ജെ ഷൈനെതിരായ അധിക്ഷേപ പരാമർശങ്ങൾ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി
മുനമ്പം DYSP യുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാകും കേസ് അന്വേഷിക്കുക
സമൂഹമാധ്യമ പോസ്റ്റുകളും യൂട്യൂബ് ചാനൽ വാർത്തകളും പരിശോധിക്കുന്നു
കെ എം ഷാജഹാൻ അടക്കമുള്ള പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യാനും നീക്കം
കൊച്ചി സൈബർ ഡോമിലെ ഉദ്യോഗസ്ഥരും SIT യിൽ
കൊച്ചി സിറ്റിയിലെയും എറണാകുളം റൂറലിലെയും കൂടുതൽ ഉദ്യോഗസ്ഥരും സംഘത്തിൽ
അതേ സമയം കെഎം ഷാജഹാനെതിരെ മുഖ്യമന്ത്രിക്കും ഡിജിപി ക്കും പരാതി നൽകി സി പി എം കുരുക്ക് മുറുക്കുന്നു
കുന്നത്തുനാട് എംഎൽഎ പി വി ശ്രീനിജനാണ് പരാതി നൽകിയത്
എറണാകുളത്തെ സിപിഐഎം എംഎൽഎമാരെ സംശയ നിഴലിലാക്കുo വിധം വാർത്ത നൽകിയതിൽ ആണ് പരാതി
സമൂഹ മാധ്യമങ്ങളിലെ പ്രചാരണങ്ങളിൽ മാനഹാനി ഉണ്ടായതായി പരാതിയിൽ പറയുന്നു.





































