ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ അഞ്ചാം സീസണ് കൈനകരിയിൽ തുടക്കമായി

Advertisement

ആലപ്പുഴ .സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ അഞ്ചാം സീസണ് കൈനകരിയിൽ തുടക്കമായി. നെഹ്രു ട്രോഫിക്ക് പിന്നാലെ സിബിഎൽ ആദ്യ മത്സരത്തിലും വില്ലേജ് ബോട്ട് ക്ലബ്ബിന്റെ വീയപുരം ചുണ്ടൻ ജേതാക്കളായി. അടുത്ത സിബിഎൽ മത്സരം 27ന് കോട്ടയം താഴത്തങ്ങാടിയിൽ നടക്കും.

വള്ളംകളിയുടെ മക്കയെന്ന് അറിയപ്പെടുന്ന കൈനകിരിയിൽ സിബിഎൽ മത്സരങ്ങൾക്ക് ആവേശത്തുടക്കം.ആദ്യ മത്സരത്തിന്റെ ഫൈനലിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിനെ പിന്തള്ളി വില്ലേജ് ബോട്ട് ക്ലബ്ബിന്റെ വീയപുരം ചുണ്ടന് ആധികാരിക ജയം. നെഹ്രു ട്രോഫിക്ക് പിന്നാലെ വീണ്ടും അഭിമാന നേട്ടം.

മത്സലങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം മന്ത്രി പിഎ മുഹ്മദ് റിയാസ് ഓൺലൈനായി നിർവ്വഹിച്ചു. തർക്കങ്ങളില്ലാതെയാണ് മത്സരം പൂർത്തിയായത്. അടുത്ത മത്സരം കോട്ടയം താഴത്തങ്ങാടിയിൽ നടക്കും.

14 മത്സരങ്ങളുള്ള സിബിഎൽ ഡിസംബർ ആറിന് കൊല്ലത്തെ പ്രസിഡന്റ്സ് ട്രോഫിയോടെ സമാപിക്കും. അഞ്ചര കോടി രൂപയാണ് സമ്മാനത്തുകയായി വിജയികൾക്ക് നൽകുന്നത്.

Advertisement