ഒടുവില്‍ എൻ എം വിജയൻറെ ബാധ്യത തീർക്കാൻ കോൺഗ്രസ്

Advertisement

വയനാട്. ഡിസിസി ട്രഷറർ ആയിരിക്കെ ആത്മഹത്യ ചെയ്ത എൻ എം വിജയൻറെ ബാധ്യത തീർക്കാൻ കോൺഗ്രസ്. ബത്തേരി അർബൻ ബാങ്കിലെ കടബാധ്യത എത്രയും പെട്ടെന്ന് തീർക്കും എന്ന് കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് വ്യക്തമാക്കി. കെ സി വേണുഗോപാലിൻറെ സാന്നിധ്യത്തിൽ ചേർന്ന വയനാട് ജില്ല നേതൃത്വത്തിലാണ് തീരുമാനം എടുത്തത്. നേതൃത്വം തങ്ങളോട് സംസാരിച്ചില്ലെന്നും സംസാരിച്ച ശേഷം ഇക്കാര്യത്തിൽ പ്രതികരണം നടത്താമെന്നും വിജയൻറെ മരുമകൾ വ്യക്തമാക്കി

പത്മജയുടെ ആത്മഹത്യാശ്രമം; ഇതിനുശേഷം ഉണ്ടായ വിവാദങ്ങൾ; ഒടുവിൽ ഡിസിസിക്ക് മുന്നിൽ എൻ എം വിജയൻറെ കുടുംബം കുത്തിയിരിപ്പ് സമരം നടത്തുമെന്ന് പ്രഖ്യാപനം – ഈ സാഹചര്യത്തിലാണ് കെപിസിസി പ്രസിഡണ്ട് നിലപാട് വ്യക്തമാക്കിയത്. നിയമപരമായ ഉത്തരവാദിത്വം ഇല്ലെങ്കിലും ധാർമിക ഉത്തരവാദിത്വം ഉണ്ട് എന്ന് നേതൃത്വം വ്യക്തമാക്കുന്നു. അതേസമയം നേതാക്കൾ തങ്ങളുമായി സംസാരിച്ചിട്ടില്ലെന്നും സംസാരിച്ച ശേഷം ഇക്കാര്യത്തിൽ നിലപാട് സ്വീകരിക്കുമെന്നും പത്മജ പറഞ്ഞു

ഇന്നുചേർന്ന ഡിസിസി യോഗത്തിൽ മുള്ളൻകൊല്ലി മണ്ഡലം വൈസ് പ്രസിഡണ്ടും വാർഡ് അംഗവുമായ ജോസ് നെല്ലേടത്തിൻ്റെ ആത്മഹത്യ ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയായി. വിഭാഗീയതയിൽ ശക്തമായ താക്കീതാണ് കെസി വേണുഗോപാൽ യോഗത്തിൽ നൽകിയത്. മോശം പ്രവണതകൾ ഉണ്ടായാൽ കർശനമായ നടപടികൾ ഉണ്ടാകുമെന്ന് വേണുഗോപാൽ നേതാക്കൾക്ക് മുന്നറിയിപ്പു നൽകി.

Advertisement