തിരുവനന്തപുരം:
ഭാരതത്തിൽ സാൽവേഷൻ ആർമി സഭ സ്ഥാപിതമായതിൻ്റെ 144-ാമത് വാർഷികം വിവിധ പരിപാടികളാടെ ആഘോഷിച്ചു.
സംസ്ഥാന തല ഉദ്ഘാടനം കവടിയാർ ഹെഡ് ക്വോർട്ടേഴ്സ് ഗ്രൗണ്ടിൽ ടെറിട്ടോറിയൽ കമാൻഡർ കേണൽ പ്രകാശ് ചന്ദ്ര പ്രധാൻ നിർവ്വഹിച്ചു.
ദൈവരാജ്യത്തിൻ്റെ മൂല്യങ്ങൾ ജീവിതത്തിൽ പകർത്താൻ ഓരോരുത്തരും ശ്രദ്ധിക്കണമെന്ന് സാൽവേഷൻ ആർമി ടെറിട്ടോറിയൽ കമാൻഡർ കേണൽ പ്രകാശ് ചന്ദ്ര പ്രധാൻ പറഞ്ഞു.
അധ:സ്ഥിത വിഭാഗത്തെ എങ്ങനെ സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് കൊണ്ട് വരണമെന്നും ശരിയായ വിധത്തിൽ അവരെ എങ്ങനെ സേവിക്കണമെന്നും ഭാരതത്തിലെ സഭാ സ്ഥാപകനായ ബൂത്ത് ടക്കർ തൻ്റെ ജീവിതത്തിലൂടെ നമുക്ക് കാട്ടി തന്നു വെന്നും കേണൽ ഓർമ്മിപ്പിച്ചു.
സമൂഹത്തിലെ അധ:സ്ഥിതരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ അളുകളുടെ ഉന്നമനത്തിനായി പ്രയ്നിക്കുവാൻ ഏവർക്കും ബാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യ കാര്യദർശി ലെഫ്.കേണൽ ജേക്കബ് ജെ.ജോസഫ് അധ്യക്ഷനായി. പെഴ് സോണൽ സെക്രട്ടറി ലെഫ്.കേണൽ ജോസ് പി മാത്യു, പ്രോഗ്രാം സെക്രട്ടറി ലെഫ്.കേണൽ എൻ ഡി ജോഷ്വാ, സെൻട്രൽ ചർച്ച് ഓഫീസർ മേജർ മോൻസി വി എസ്, എഡിറ്റർ ലെഫ്.കേണൽ സാറാമ്മ ബെന്നി മോൻ എന്നിവർ പ്രസംഗിച്ചു.കേണൽ പ്രകാശ് ചന്ദ്ര പ്രധാൻ പതാക ഉയർത്തി.സംസ്ഥാന മുഖ്യസ്ഥാനത്തെ വനിതാ ഉദ്യോഗസ്ഥർ ടിംബ്രറൽ ഡിസ്പ്ലെ അവതരിപ്പിച്ചു.
നെയ്യാറ്റിൻകര ഡിവിഷനിലെ വിവിധ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ പാറശാല ഗവൺമെൻ്റ് ആശുപത്രിയിൽ ഭക്ഷണ വിതരണം നടത്തി. വൈകിട്ട് കോവളം ജംഗ്ഷനിൽ നടന്ന ലഹരി വിരുദ്ധ സമ്മേളനം എ വിൻസൻ്റ് എം എൽ എ ഉദ്ഘാടനം ചെയ്തു.
ഡിവിഷണൽ കമാൻഡർ മേജർ പി പി അജി മുഖ്യ പ്രഭാഷണം നടത്തി.
നെടുമങ്ങാട് ഡിവിഷൻ്റെ നേതൃത്വത്തിൽ പഴകുറ്റിയിൽ നിന്ന് സാക്ഷിയിൻ ഘോഷയാത്ര വേങ്കവിള ജംഗ്ഷനിൽ സമാപിച്ചു.തുടർന്ന നടന്ന പൊതുയോഗം ഡിവിഷണൽ കമാൻഡർ മേജർ വി. പാക്യദാസ് ഉദ്ഘാടനം ചെയ്തു.
കാട്ടാക്കട ഡിവിഷൻ്റെ നേതൃത്വത്തിൽ കുറ്റിയാനിക്കാട് പഴഞ്ഞിപ്പാറ ജംഗ്ഷനിൽ നടന്ന പരസ്യ യോഗം ഡിവിഷണൽ കമാൻഡർ മേജർ സി ജെ സൈമൺ ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം ഡിവിഷൻ്റെ എല്ലാ ദേവാലയങ്ങളിലും പതാക ഉയർത്തൽ, സ്തോത്ര പ്രാർത്ഥന, വൃക്ഷത്തൈ നടീൽ എന്നിവ നടത്തി.






































