പാലക്കാട് നിന്ന് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ കാണാതായ സംഭവം; കുട്ടിയെ കണ്ടെന്ന് വിവരം, അന്വേഷണ സംഘം ബെംഗളൂരുവിലേക്ക്

Advertisement

പാലക്കാട്: പാലക്കാട്‌ ചന്ദ്രനഗറിൽ 13 കാരനെ കാണാതായ സംഭവത്തിൽ അന്വേഷണം ബെംഗളൂരുവിലേക്ക് വ്യാപിപ്പിച്ചു. പാലക്കാട്‌ ലയൺസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ഹർജിത് പത്മനാഭനെ ആണ് കാതായത്. വിദ്യാർത്ഥിയെ കാണാതായിട്ട് ഒന്നര ദിവസം പിന്നിടുകയാണ്. വിദ്യാർത്ഥിയെ കണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിൽ പൊലീസ് സംഘം ബെംഗളൂരുവിലേക്ക് പുറപ്പെട്ടു.

വിദ്യാർത്ഥി ഇന്നലെ രാവിലെ പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള ഇൻറർസിറ്റി എക്സ്പ്രസിൽ കയറിയെന്ന വിവരം ലഭിച്ചെന്ന് കസബ പൊലീസ് അറിയിച്ചു. തുടർന്നാണ് അന്വേഷണത്തിൻറെ ഭാഗമായി കസബ എസ്ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ബംഗളൂരുവിലേക്ക് യാത്രതിരിച്ചത്.

കുട്ടിയെ ബന്ധപ്പെടാനുള്ള സംവിധാനങ്ങളൊന്നുമില്ലാത്തത് അന്വേഷണത്തിന് കടുത്ത വെല്ലുവിളിയെന്ന് പൊലീസ് അറിയിക്കുന്നത്. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങളിലെ സിസിടിവി കേന്ദ്രീകരിച്ച് കുട്ടിയിലേക്കെത്താനാണ് അന്വേഷണ സംഘത്തിൻറെ ശ്രമം. ഇന്നലെ രാവിലെ സ്കൂളിലേക്ക് എന്ന് പറഞ്ഞിറങ്ങിയ കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. പാലക്കാട് കസബ പൊലീസ് ആണ് ഇന്നലെ മുതൽ അന്വേഷണം നടത്തുന്നത്.കാണാതായ സമയം കുട്ടി യൂണിഫോമിലായിരുന്നു എന്ന് പൊലീസ് അറിയിച്ചു. കണ്ടു കിട്ടുന്നവർ അറിയിക്കേണ്ട നമ്പർ 9497987148, 9497980607.

Advertisement