കേരളത്തിലെത്തുന്ന അര്‍ജന്റീന ഫുട്‌ബോള്‍ ടീം കളിക്കുക കൊച്ചിയില്‍

Advertisement

കേരളത്തിലെത്തുന്ന ലോകകപ്പ് ജേതാക്കളായ അര്‍ജന്റീന ഫുട്‌ബോള്‍ ടീം കൊച്ചിയില്‍ കളിക്കും. ലയണല്‍ മെസി അടക്കമുള്ള സംഘമാണ് വരുന്നത്. വിദഗ്ധ സമിതിയുടെ പരിശോധനയെ തുടര്‍ന്നാണ് വേദി നെഹ്‌റു സ്റ്റേഡിയമെന്ന് തീരുമാനിച്ചത്. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയമാണ് നേരത്തെ ആലോചിച്ചിരുന്നത്.
ക്രിക്കറ്റ് സ്റ്റേഡിയമായതിനാല്‍ കുറഞ്ഞ സമയത്തിനുള്ളില്‍ ഇവിടെ ഫുട്‌ബോള്‍ മത്സരത്തിന് സജ്ജമാക്കുന്നത് എളുപ്പമല്ല. തുടര്‍ന്നാണ് ഐഎസ്എല്‍ മത്സരങ്ങള്‍ നടത്തുന്ന കൊച്ചിയെ കേരളം കാത്തിരിക്കുന്ന കളിക്കായി തെരഞ്ഞെടുത്തത്.
നവംബര്‍ 15നും 18നും ഇടയിലായിരിക്കും അര്‍ജന്റീന എത്തുന്നത്. 16നും 17നുമാണ് കളി ആലോചിക്കുന്നത്. ഓസ്‌ട്രേലിയ ആയിരിക്കും എതിരാളി. രണ്ട് കളി നടത്താനുള്ള ചര്‍ചയാണ് നടക്കുന്നത്. അര്‍ജന്റീനക്കും ഓസ്‌ട്രേലിയക്കും പുറമെ ഒരു ടീം കൂടി കളിക്കാനുള്ള സാധ്യത ചര്‍ച ചെയ്യുന്നു. കൊച്ചിയിലെ സ്റ്റേഡിയം മത്സരത്തിന് സജ്ജമാക്കാന്‍ ജിസിഡിഎയും സര്‍ക്കാരും ആലോചന നടക്കുന്നു.

Advertisement