മലപ്പുറം. കെടി ജലീൽ എംഎൽഎക്ക് എതിരെ വിജിലൻസിൽ പരാതി നൽകി യുഡിഎഫ്.മലപ്പുറത്തെ ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജ് പുനർനിർമാണ പദ്ധതിയിൽ അഴിമതി ആരോപിച്ചാണ് പരാതി നൽകിയത്.ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു എന്ന് കെടി ജലീൽ പ്രതികരിച്ചു
കോടികൾ ചിലവഴിച്ചു നിർമ്മിച്ച ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജിന് ചോർച്ച കണ്ടെത്തിയിരുന്നു.18 മാസം കൊണ്ട് പരിഹരിക്കുമെന്നായിരുന്നു ഔദ്യോഗിക വിഷതീകരണം.എന്നാൽ ചോർച്ച കണ്ടെത്തി അഞ്ച് വർഷം കഴിയുമ്പോഴും പ്രശ്നം പ്രഹരിച്ചിട്ടില്ല.
പുനർനിർമാണ പദ്ധതിയിൽ പൈലിംഗ് ഷീറ്റിന് ഘനം കുറച്ച് കെടി ജലീൽ കോടികളുടെ അഴിമതി നടത്തി എന്നാണ് യുഡിഎഫ് ആരോപണം.അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് മലപ്പുറം ജില്ല ചെയർമാൻ പിടി അജയമോഹൻ ആണ് വിജിലൻസിൽ
പരാതി നൽകിയത്
നേരത്തെ പ്രാദേശിക യുഡിഎഫ് കെടി ജലീലിന് എതിരെ സമരം നരത്തിയിരുന്നു എങ്കിലും ജില്ലാ യുഡിഎഫ് വിഷയം ഏറ്റെടുക്കുന്നത് ഇപ്പോഴാണ്.പികെ ഫിറോസ്- കെടി ജലീൽ പോരിന്റെ ഭാഗമായാണ് യുഡിഎഫിന്റെ പുതിയ നീക്കം.എന്നാൽ പദ്ധതി ഉടൻ തന്നെ പൂർത്തീകരിക്കുമെന്നും ഒരു അഴിമതിയും നടത്തിയിട്ടില്ലെന്നും കെടി ജലീൽ പ്രതികരിച്ചു.

































