ശിവഗിരിയിലെ പോലീസ് നടപടിയിൽ ആൻ്റണി മാത്രമല്ല കുറ്റക്കാരന്‍ ,ശിവഗിരി മഠം മുൻ ചീഫ് കോഡിനേറ്റർ സുവർണ്ണകുമാർ

Advertisement

തിരുവനന്തപുരം. ശിവഗിരിയിലെ പോലീസ് നടപടിയിൽ ആൻ്റണി മാത്രമല്ല കുറ്റക്കാരനെന്ന് ശിവഗിരി മഠം മുൻ ചീഫ് കോഡിനേറ്റർ സുവർണ്ണകുമാർ പറഞ്ഞു. എസ് എൻ ഡി പി യോഗം മുൻ ജനറൽ സെക്രട്ടറി കെ ഗോപിനാഥനും സംഘവും ആൻറണിയുമായി നടത്തിയ ഗൂഡാലോചനയുടെ ഭാഗമായിയാണ് പോലീസ് നടപടി ഉണ്ടായത്. കെ ഗോപിനാഥ് മുഖ്യമന്ത്രിയായ ആൻ്റണിയെ തെറ്റിദ്ധരിപ്പിച്ചു.

ഇതിൻ്റെ ഭാഗമായിട്ടായിരുന്നു ശിവഗിരിയിലെ പോലീസ് നടപടി. ശ്വാശതീകാനന്ദയോടുള്ള അസൂയയും വിരോധത്തിൻ്റെ ഭാഗമായിരുന്നു നടന്നത് എല്ലാം. ശ്വാശ്വതീകാനന്ദയെ വളർച്ച തടയുകയായിരുന്നു ലക്ഷ്യം. പോലീസ് നടപടിയ്ക്ക് പിന്നിൽ പലരും ഉണ്ടായിരുന്നു.ആൻ്റണിയുടെ കൈയ്യിൽ കാര്യങ്ങൾ നിന്നില്ല

സി വി പത്മരാജനാണ് ഇത് ഓപ്പറേറ്റ് ചെയ്തത്. ശിവഗിരിയിൽ കലാപം ഉണ്ടാകാനുള്ള സാധ്യത ഇല്ലായിരുന്നു. ഒരു പി ഡി പി പ്രവർത്തകനെ പോലും അവിടെ നിന്ന് അറസ്റ്റ് ചെയ്തില്ലെന്നും ശിവഗിരി മഠം മുൻ ചീഫ് കോഡിനേറ്റർ സുവർണ്ണ കുമാർ പറഞ്ഞു.

Advertisement