ചോദ്യോത്തര വേളയില്‍ മറുപടി പറയുന്നതിനിടെ ദേഹാസ്വാസ്ഥ്യം; മന്ത്രി വി ശിവൻകുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Advertisement

തിരുവനന്തപുരം: നിയമസഭയിലെ ചോദ്യോത്തരവേളയില്‍ മറുപടി നല്‍കുന്നതിനിടെ മന്ത്രി വി ശിവൻകുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.
തുടർന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മന്ത്രിക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങളില്ല എന്നാണ് പ്രാഥമിക വിവരം
ഓണ്‍ലൈൻ ഡെലിവറി തൊഴിലാളികളുടെ പ്രശ്നങ്ങളെ സംബന്ധിച്ച്‌ ഉള്ള ചോദ്യത്തിന് അവർക്കുവേണ്ടി പ്രത്യേക നിയമനിർമാണം കൊണ്ടുവരുമെന്നും ബില്ല് പാസാക്കുമെന്ന് പറയുന്നതിനിടെയായിരുന്നു ദേഹാസ്വാസ്ഥ്യമുണ്ടായത്. തുടർന്ന് സ്പീക്കക്കറുടെ നിർദ്ദേശത്തെ തുടർന്ന് മന്ത്രി എംബി രാജേഷാണ് വി ശിവൻകുട്ടിയുടെ മറുപടികള്‍ പറഞ്ഞത്.

Advertisement