ആലപ്പുഴ.സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന അഞ്ചാമത് ചാമ്പ്യൻസ് ബോട്ട് ലീഗിന് ഇന്ന് ആലപ്പുഴയിൽ തുടക്കമാകും. മത്സരങ്ങളുടെ ഉദ്ഘാടനം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉച്ചയ്ക്ക് രണ്ട് മണിക്ക് കൈനകിരിയി നിർവ്വഹിക്കും. നെഹ്രു ട്രോഫി വള്ളം കളിയിൽ ആദ്യ ഒമ്പത് സ്ഥാനങ്ങളിലെത്തിയ ചുണ്ടനുകളാണ് സിബിഎല്ലിൽ പങ്കെടുക്കുന്നത്. മധ്യകേരളത്തിലും മലബാറിലുമായി വിവിധ ജില്ലകളിൽ 14 മത്സരങ്ങളാണ് ഇക്കുറി നടക്കുന്നത്. ആദ്യമായി കാസർകോട് ജില്ലയിലും മത്സരം സംഘടിപ്പിച്ചിട്ടുണ്ട്. ഡിസംബർ ആറിന് കൊല്ലത്ത് നടക്കുന്ന പ്രസിഡന്റ്സ് ട്രോഫിയോടെ സിബിഎൽ അഞ്ചാം പതിപ്പിന് സമാപനമാകും.





































