വയനാട്.സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ന് വയനാട്ടിലെത്തും. ഇന്ന് രാവിലെ പത്ത് മണിയോടെ കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങുന്ന ഇരുവരും ഹെലികോപ്ടർ മാർഗം വയനാട്ടിലെത്തും. പ്രിയങ്ക ഗാന്ധി കഴിഞ്ഞ ആറ് ദിവസമായി വയനാട് മണ്ഡലത്തിൽ പര്യടനം നടത്തുന്നുണ്ട്.
സ്വകാര്യ സന്ദർശനത്തിനാണ് ഇരുവരും എത്തുന്നതെങ്കിലും കെപിസിസി നേതൃത്വവുമായി കൂടിക്കാഴ്ച ഉണ്ടാകും. നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ മുന്നൊരുക്കവും വയനാട്ടിലെ ഗ്രൂപ്പ് തർക്കങ്ങളും ചർച്ചയാകും. KC വേണുഗോപാൽ, സണ്ണി ജോസഫ് ഉൾപ്പെടെയുള്ളവർ വയനാട്ടിൽ എത്തും. പ്രിയങ്ക ഗാന്ധിയുടെ പ്രചാരണത്തിനാണ് നേരത്തെ സോണിയ ഗാന്ധി വയനാട്ടിൽ എത്തിയത്.





































