ന്യൂഡെല്‍ഹി.ഡൽഹി സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ് ഫലം ഇന്ന്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി സ്ഥാനത്തെക്കാണ് വാശിയെറിയ മത്സരം നടന്നത്. ABVP-യുടെ ആര്യൻ മാൻ, NSUI-യുടെ ജോസ്ലിൻ നന്ദിത ചൗധരി, SFI-AISA സഖ്യത്തിന്റെ അഞ്ജലി എന്നിവരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്. മിക്ക കോളേജുകളിലും വോട്ടെടുപ്പ് സമാധാനപരമായിരുന്നെങ്കിലും, വോട്ടിങ് ക്രമക്കേട് ആരോപണങ്ങൾ കാരണം സംഘർഷം സാധ്യത നിലനിൽക്കുന്നുണ്ട്.
സുരക്ഷക്കായി 600-ലധികം പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്, പ്രശ്നബാധിത
കോളേജുകളിൽ ദ്രുത കർമ്മ സേനയെയും വിന്യസിച്ചിട്ടുണ്ട്. നിരീക്ഷണത്തിനായി സിസിടിവിയും ഡ്രോണുകളും ഉണ്ട്, അതേസമയം കോളേജുകൾക്ക് സമീപം നമ്പർ പ്ലേറ്റുകൾ ഇല്ലാത്ത വാഹനങ്ങൾ കർശനമായി നിയന്ത്രണം ഉണ്ട്. വിജയഘോഷങ്ങളും ഹൈകോടതി നിരോധിച്ചിട്ടുണ്ട്.

































