വെസ്റ്റ്ഹിൽ വിജിൽ തിരോധാന കേസ്, മൂന്ന് പ്രതികളെയും ഇന്ന് വിശദമായി ചോദ്യം ചെയ്യും

Advertisement

കോഴിക്കോട്. വെസ്റ്റ്ഹിൽ വിജിൽ തിരോധാന കേസിൽ കസ്റ്റഡിയിലുള്ള മൂന്ന് പ്രതികളെയും ഇന്ന് വിശദമായി ചോദ്യം ചെയ്യും . ഒന്നാംപ്രതി നിഖിൽ, രണ്ടാം പ്രതി രഞ്ജിത്ത്, മൂന്നാം പ്രതി ദീപേഷ് എന്നിവരെ ഒരുമിച്ച് ഇരുത്തിയാകും ചോദ്യം ചെയ്യുക. പ്രതികൾക്ക് ലഹരിമരുന്ന് എവിടെ നിന്ന് ലഭിച്ചു എന്നതുൾപ്പടെ അറിയേണ്ടതുണ്ട്.
ഇന്നലെ രണ്ടാം പ്രതി രഞ്ജിത്തിനെ സരോവരത്തെ ചതുപ്പിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.
ഇന്നലെയാണ് മൂന്ന് പ്രതികളേയും കസ്റ്റഡിയിൽ വാങ്ങിയത്. ഇന്ന് കസ്റ്റഡി കാലാവധി അവസാനിക്കും. അതേ സമയം രണ്ടു ദിവസത്തിനകം DNA പരിശോധനയ്ക്കായി സാംപിൾ അയക്കും

Advertisement